'സൂപ്പർ' പോരിൽ പാകിസ്​താനെ അട്ടിമറിച്ച്​ സിംബാബ്​വെ

റാവൽപിണ്ടി: തങ്ങളുടെ പ്രതാപകാലത്തി​െൻറ ശേഷിപ്പുകൾ തങ്ങളിൽ അവസാനിച്ചിട്ടില്ലെന്ന്​ തെളിയിച്ച സിംബാബ്​വെ പാകിസ്​താനെ അട്ടിമറിച്ചു. ഇഞ്ചോടിഞ്ച്​ പോരാട്ടത്തിൽ സൂപ്പർഓവറിലായിരുന്നു സിംബാബ്​വെയുടെ അർഹിച്ച വിജയം.

സിംബാബ്​വെ ഉയർത്തിയ 278 റൺസ്​ പിന്തുടർന്ന പാകിസ്​താന്​ അവസാന ഓവറിൽ വിജയത്തിലേക്ക്​​ വേണ്ടത്​ 13 റൺസ്​. അവസാന പന്തിൽ ബൗണ്ടറി നേടി മുഹമ്മദ്​ മൂസ പാകിസ്​താ​െൻറ സ്​കോർ തുല്യനിലയിലെത്തിച്ചതോടെ മത്സരം സൂപ്പർ ഓവറിലേക്ക്​. സൂപ്പർ ഓവറിൽ പന്ത്​ കൈയ്യിലെടുത്ത മുസറബാനി പാകിസ്​താനെ വെറും രണ്ട്​ ​റൺസിലൊതുക്കിയതോടെ സിംബാബ്​വെ വിജയം അനായാസം കൈക്കലാക്കുകയായിരുന്നു. സൂപ്പർ ഓവറിലെ തകർപ്പൻ പ്രകടനത്തിനൊപ്പം പാകിസ്​താ​െൻറ അഞ്ചുവിക്കറ്റുകളും കൊയ്​ത മുസറബാനിയാണ്​ മാൻ ഓഫ്​ ദി മാച്ച്​. ആദ്യ രണ്ട്​ മത്സരങ്ങളും വിജയിച്ച്​ പാകിസ്​താൻ നേരത്തേ പരമ്പര സ്വന്തമാക്കിയെങ്കിലും അഭിമാന വിജയം സ്വന്തമാക്കാനായത്​ സിംബാബ്​വെൻ ക്രിക്കറ്റിന്​ ഊർജമാകും.


ആദ്യം ബാറ്റ്​ ചെയ്​ത സിംബാബ്​വെ സീൻവില്യംസി​െൻറ സെഞ്ച്വറിക്കരുത്തിൽ (118) 278 റൺസ്​ പടുത്തുയർത്തിയിരുന്നു. 56 റൺസെടുത്ത ബ്രണ്ടൻ ടെയ്​ലറും 33 റൺസെടുത്ത മധവരെയും 45 റൺസെടുത്ത സിക്കന്ദർ റാസയും സിംബാബ്​വെക്കായി തിളങ്ങി. 26 റൺസ്​ വഴങ്ങി അഞ്ച്​ വിക്കറ്റെടുത്ത ഹസനൈൻ പാകിസ്​താനായി തിളങ്ങി.

മറുപടി ബാറ്റിങ്ങിറങ്ങിയ പാകിസ്​താ​െൻറ തുടക്കം തകർച്ചയോടെയായിരുന്നു. 88 റൺസെടുക്കു​േമ്പാഴേക്ക്​ അഞ്ച്​ വിക്കറ്റ്​ നഷ്​ടമായ പാകിസ്​താനെ 125 റൺസെടുത്ത ബാബർ അസം ഒറ്റക്ക്​ കരകയറ്റുകയായിരുന്നു. 33റൺസെടുത്ത ഖുഷ്​ദിൽ ഷായും 52 റൺസെടുത്ത വഹാബ്​ റിയാസും ബാബറിന്​ മികച്ച പിന്തുണ നൽകി.Muzarabani helps Zimbabwe defeat Pakistan via Super Over



 


Tags:    
News Summary - Muzarabani helps Zimbabwe defeat Pakistan via Super Over

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.