Posted On
date_range Updated On
date_range മുഷ്താഖ് അലി ട്രോഫി; കേരളത്തിന് ഇന്ന് പ്രീക്വാർട്ടർ
കൊൽക്കത്ത: സയ്യിദ് മുഷ്താഖ് അലി ട്രോഫി ട്വന്റി20 ക്രിക്കറ്റിന്റെ പ്രീക്വാർട്ടർ ഫൈനലിൽ കേരളം ഞായറാഴ്ച സൗരാഷ്ട്രയെ നേരിടും. ഈഡൻ ഗാർഡൻസിൽ വൈകീട്ട് 4.30നാണ് മത്സരം. ഗ്രൂപ് മത്സരങ്ങളിൽ എലീറ്റ് 'സി'യിൽ 20 പോയൻറുമായി രണ്ടാമതായാണ് കേരളം പ്രീക്വാർട്ടറിലെത്തിയത്.
ഡി ഗ്രൂപ്പിൽനിന്നാണ് സൗരാഷ്ട്ര എത്തിയത്. ജയദേവ് ഉനദ്കട് ആണ് സൗരാഷ്ട്ര ക്യാപ്റ്റൻ. സഞ്ജു സാംസന്റെ നേതൃത്വത്തിലുള്ള കേരള ടീമിന് ബാറ്റിങ്ങിലും ബൗളിങ്ങിലും മികച്ച താരങ്ങളുണ്ട്.
ഡൽഹി, കർണാടക, മുംബൈ, ഹിമാചൽപ്രദേശ്, ബംഗാൾ ടീമുകൾ ഗ്രൂപ്പിൽ ഒന്നാം സ്ഥാനക്കാരായി നേരിട്ട് ക്വാർട്ടറിലെത്തിയിട്ടുണ്ട്. കേരളം-സൗരാഷ്ട്ര, പഞ്ചാബ്-ഹരിയാന, വിദർഭ-ഛത്തിസ്ഗഢ് മത്സരങ്ങളിലെ വിജയികളുമായാണ് ഗ്രൂപ് ജേതാക്കൾ ക്വാർട്ടറിൽ ഏറ്റുമുട്ടുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.