മുഹമ്മദ്​ ഷമിയുടെ സഹോദരൻ കൈഫ്​ ബംഗാളിനായി അരങ്ങേറ്റം കുറിച്ചു

കൊൽക്കത്ത: ഇന്ത്യയുടെ മുൻനിര പേസർ മുഹമ്മദ്​ ഷമിയുടെ സഹോദരൻ മുഹമ്മദ്​ കൈഫ്​ ആഭ്യന്തര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ചു. വിജയ്​ ഹസാരെ ട്രോഫിയിൽ ജമ്മു കശ്​മീരിനെതി​െര ബംഗാളിനായാണ്​ കൈഫ്​ അരങ്ങേറ്റം കുറിച്ചത്​.

സഹോദരന്​ അഭിനന്ദനവുമായി ഷമി ട്വീറ്റ്​ ചെയ്​തതിങ്ങനെ. ''വിജയ്​ ഹസാരെ ട്രോഫിയിൽ അരങ്ങേറ്റം കുറിച്ച സഹോദരന്​ അഭിനന്ദനങ്ങൾ നേരുന്നു. നമ്മൾ ഇതിനായി കാത്തിരിക്കുകയായിരുന്നു. ഏറ്റവും വലിയ സ്വപ്​നത്തിലേക്ക്​ നീ ഒരു പടികൂടി അടുത്തിരിക്കുന്നു. കഠിനാധ്വാനം തുടരുക''.

23കാരനായ കൈഫ്​ പേസ്​ ബൗളിങ്​ ആൾ റൗണ്ടറായാണ്​ ബംഗാൾ ടീമിൽ സ്ഥാനം പിടിച്ചിരിക്കുന്നത്​. മുഷ്​താഖ്​ അലി ട്രോഫിക്കുള്ള ബംഗാൾ ടീമിലും കൈഫ്​ ടീമിലിടം പിടിച്ചിരുന്നു. 2013ൽ ഇന്ത്യക്കായി അരങ്ങേറിയ ഷമി 50 ടെസ്റ്റുകളിലും 79 ഏകദിനങ്ങളിലും 12 ട്വന്‍റി 20കളിലും കളത്തിലിറങ്ങിയിട്ടുണ്ട്​.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 02:12 GMT