ഇഷാൻ കിഷൻ

ഇഷാൻ കിഷൻ മുംബൈ ഇന്ത്യൻസിലേക്ക് തിരിച്ചുവരണമെന്ന് മുഹമ്മദ് കൈഫ്

മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് കൈഫ് തന്റെ യുട്യൂബ് ചാനലിലൂടെ വരുന്ന ​ഐ.പി.എൽ സീസണിനെ കുറിച്ചുള്ള വിലയിരുത്തലിൽ മുൻ ഇന്ത്യൻ വിക്കറ്റ് കീപ്പറും ബാറ്ററുമായ ഇഷാൻ കിഷന് സൺറൈസേഴ്സ് ഹൈദരബാദിനേക്കാളും മുംബൈ ഇന്ത്യൻസിലാണ് തിളങ്ങാൻ ക​ഴിയുക എന്ന് വിലയിരുത്തുന്നു. എസ്ആർഎച്ചിൽ ടോപ് ഓർഡറിൽ ഇഷാന്റെ സ്ഥാനം മൂന്നാമതാണ്.ഓപണർമാരായ അഭിഷേക് ശർമക്കും ട്രാവിസ് ഹെഡിനും ശേഷമാണ് ക്രീസിലെത്തുന്നത്. കഴിഞ്ഞ സീസണിൽ മോശം പ്രകടനമായിരുന്നു ഈ ബാറ്റർമാരുടേത്. ആദ്യ മത്സരത്തിൽ സെഞ്ച്വറി നേടിയ ഇഷാൻ കിഷന് പിന്നീട് ഫോം നിലനിർത്താനായതുമില്ല. ഇഷാൻ മുംബൈ ഇന്ത്യൻസിലേക്ക് മടങ്ങിയാൽ അദ്ദേഹത്തിന് അവിടെ ഇന്നിങ്സ് ഓപണറാകാൻ സാധിക്കും, ഹൈദരാബാദിലെ മൂന്നാം സ്ഥാനത്തെ പ്രകടനം മികച്ചതുമല്ല.

വാങ്കഡെയിൽ ഇഷാൻ കിഷൻ മികച്ച ബാറ്ററാണ്. മുംബൈ ഇന്ത്യൻസ് ഇഷാനെ ഓപണിങ് പൊസിഷനിലായിരിക്കും പരിഗണിക്കുക. സൺറൈസേഴ്‌സിലെ മൂന്നാം സ്ഥാനം വെച്ച് വിലയിരുത്തുമ്പോൾ രണ്ടും തമ്മിൽ വലിയ വ്യത്യാസവുമുണ്ട്. ഉയർന്ന വില​കൊടുത്ത് വാങ്ങിയിട്ടും, സൺറൈസേഴ്‌സി​ൽ ഇഷാന് ശരിയായ സ്ഥാനം നൽകാൻ കഴിഞ്ഞിട്ടില്ല, കാരണം ഓപണർ പൊസിഷനിൽ ഒഴിവില്ല.

ഏതെങ്കിലും കൈമാറ്റം സാധ്യമാവുകയാണെങ്കിൽ ഇഷാൻ മുംബൈയിലേക്ക് പോകണം, കാരണം അവിടെ അദ്ദേഹത്തിന് ഇഷ്ട പൊസിഷനായ ഓപണർ സ്ഥാനം ലഭിക്കും. ഇഷാനെ എടുക്കാൻ മുംബൈക്ക് കഴിയുമെങ്കിൽ, അത് അവർക്ക് വളരെ നല്ലതായിരിക്കും. ഒരു ഇന്ത്യൻ വിക്കറ്റ് കീപ്പറും ഓപ്പണിങ് ബാറ്ററുമുള്ളത് അവർക്ക് മറ്റൊരു വിദേശ കളിക്കാരനെ കളിപ്പിക്കാനുള്ള ഓപ്ഷൻ നൽകുകയും ​ചെയ്യും അദ്ദേഹം പറഞ്ഞു.ഓപ്പണറായി 55 ഇന്നിങ്സുകളിൽ നിന്ന് 33.98 ശരാശരിയിൽ 1733 റൺസ് കിഷൻ നേടിയിട്ടുണ്ട്, മൂന്നാം നമ്പറിൽ 26.60 ശരാശരിയിൽ 532 റൺസാണ് നേടിയിട്ടുള്ളത്.

ഐ.പി..എൽ 2025 സീസണിലെ ആദ്യ മത്സരത്തിൽ രാജസ്ഥാൻ റോയൽസിനെതിരെ മിന്നുന്ന സെഞ്ച്വറി നേടിയതിന് ശേഷം, ലേലത്തിൽ എസ്‌.ആർ‌.എച്ച് തിരഞ്ഞെടുത്ത ഉടൻ അഭിഷേക് ശർമയെ ബന്ധപ്പെടുകയും ഐ‌പി‌എൽ 2025 ൽ ടീം തന്നിൽ നിന്ന് എന്താണ് പ്രതീക്ഷിക്കുന്നതെന്ന് ചോദിക്കുകയും ചെയ്തതായി മത്സരത്തിന് ശേഷമുള്ള വാർത്തസമ്മേളനത്തിൽ കിഷൻ വെളിപ്പെടുത്തി. ‘നിങ്ങൾ എന്താണ് പ്രതീക്ഷിക്കുന്നത്, ഞാൻ വന്ന് എല്ലാ പന്തും അടിക്കണോ?’ അദ്ദേഹം പറഞ്ഞു, ‘ശരി, അതെ, അതാണ് നിങ്ങളുടെ ജോലി, നിങ്ങൾ ഇവിടെ വന്ന് എല്ലാ പന്തും അടിക്കണം, നിങ്ങൾ ഈ ടീമിനൊപ്പം ചേരണം അതാണ് ഏറ്റവും നല്ലത്,” 26 കാരനായ കിഷൻ പറയുന്നു .ലേലത്തിൽ എസ്‌ആർ‌എച്ചിന്റെ ഏറ്റവും വിലയേറിയ കളിക്കാരൻ കിഷനായിരുന്നു,11.25 കോടിക്കാണ് എസ്ആർഎച്ചിലെത്തിച്ചത്.

Tags:    
News Summary - Mohammad Kaif wants Ishan Kishan to return to Mumbai Indians

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.