മൊഹാലി: മൊഹാലി ട്വന്‍റി20യിൽ ടോസ് നേടിയ ആസ്ട്രേലിയ ഇന്ത്യയെ ബാറ്റിങ്ങിനയച്ചു. ഒടുവിൽ റിപ്പോർട്ട് കിട്ടുമ്പോൾ ഇന്ത്യ 6.1 ഓവറിൽ രണ്ടു വിക്കറ്റ് നഷ്ടത്തിൽ 47 റൺസെടുത്തിട്ടുണ്ട്.
നായകൻ രോഹിത് ശർമയുടെയും വിരാട് കോഹ്‌ലിയുടെയും വിക്കറ്റാണ് നഷ്ടപ്പെട്ടത്. ഒമ്പത് പന്തിൽ 11 റൺസെടുത്ത രോഹിത്തിനെ ജോഷ് ഹെയ്സൽവുഡാണ് പുറത്താക്കിയത്. ഏഴ് പന്തിൽ രണ്ടു റൺസെടുത്ത കോഹ്‌ലിയെ നേഥൻ എല്ലിസും പുറത്താക്കി.
നിലവിൽ കെ.എൽ. രാഹുലും (11 പന്തിൽ 18), സൂര്യകുമാർ യാദവുമാണ് (ആറു പന്തിൽ പത്ത്) ക്രീസിലുള്ളത്.
നേരത്തെ, ടോസ് നേടിയ ഓസിസ് നായകൻ ആരോൺ ഫിഞ്ച് ഇന്ത്യയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. വിക്കറ്റ് കീപ്പറായി ദിനേഷ് കാർത്തിക് ടീമിൽ ഇടം നേടിയപ്പോൾ ഋഷഭ് പന്ത് പുറത്തായി. ഓൾ റൗണ്ടർ അക്ഷർ പട്ടേൽ ടീമിൽ ഇടംനേടി. ലെഗ് സ്പിന്നർ യുസ്‌വേന്ദ്ര ചഹലും കളിക്കുന്നുണ്ട്.
പരിക്കിൽനിന്ന് മുക്തനായി ടീമിനൊപ്പം ചേർന്ന ജസ്പ്രീത് ബുംറക്ക് ആദ്യ മത്സരത്തിൽ വിശ്രമം അനുവദിച്ചു.
ഇന്ത്യ: രോഹിത് ശർമ (ക്യാപ്റ്റൻ), കെ.എൽ. രാഹുൽ, വിരാട് കോഹ് ലി, സൂര്യകുമാർ യാദവ്, ഹാർദിക് പാണ്ഡ്യ, ദിനേഷ് കാർത്തിക് (വിക്കറ്റ് കീപ്പർ), അക്ഷർ പട്ടേൽ, ഭുവനേശ്വർ കുമാർ, ഹർഷൽ പട്ടേൽ, ഉമേഷ് യാദവ്, യുസ്‍വേന്ദ്ര ചഹൽ.
ആസ്ട്രേലിയ: ആരോൺ ഫിഞ്ച് (ക്യാപ്റ്റൻ), കാമറൺ ഗ്രീൻ, സ്റ്റീവ് സ്മിത്ത്, ഗ്ലെൻ മാക്സ്‌വെൽ, ജോഷ് ഇൻഗ്ലിസ്, ടിം ഡേവിഡ്, മാത്യു വെയ്ഡ്, പാറ്റ് കമ്മിൻസ്, നേഥൻ എല്ലിസ്, ആഡം സാംപ, ജോഷ് ഹെയ്സൽവുഡ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.