'നാലാം ടെസ്റ്റിനുള്ള പിച്ച്​ ഒരുക്കൽ തുടങ്ങി'; ഇന്ത്യയെ ട്രോളി മൈക്കൽ വോൺ

ലണ്ടൻ: ഇന്ത്യ-ഇംഗ്ലണ്ട്​ ടെസ്റ്റിനുള്ള മത്സരത്തിനായി ഒരുക്കുന്ന പിച്ചിനെ പരിഹസിച്ച്​ മുൻ ഇംഗ്ലണ്ട്​ നായകൻ മൈക്കൽ വോൺ വീണ്ടും രംഗത്ത്​. കൃഷിക്കായി കാളകളെയും കൊണ്ട്​ നിലമുഴുന്ന കർഷകന്‍റെ ചിത്രം ചേർത്താണ്​ വോൺ പിച്ചിനെ പരിഹസിച്ചത്​.

Full View

അഹമ്മദാബാദ്​ മൊ​േട്ടര സ്​റ്റേഡിയത്തിൽ നടന്ന മൂന്നാം ടെസ്റ്റ്​ വെറും രണ്ട്​ ദിവസം കൊണ്ട്​ തീർന്നതിന്​ പിന്നാലെയാണ്​ പരിഹാസവുമായി വോൺ രംഗത്തെത്തിയത്​. ചെന്നൈയിൽ നടന്ന രണ്ടാം ടെസ്റ്റിനൊരുക്കിയ പിച്ചിനെതിരെയും വോൺ നേരത്തേ രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു.

എന്നാൽ മൈക്കൽ വോണ്​ നേരെ ഇന്ത്യൻ ആരാധകർ രൂക്ഷ വിമർശനമാണുയർത്തുന്നത്​. ചെന്നൈയിൽ ആദ്യ ടെസ്റ്റിൽ ഇംഗ്ലണ്ട്​ വിജയിച്ചപ്പോൾ പുകഴ്​ത്തിയ വോൺ ഇംഗ്ലണ്ട്​ പരാജയപ്പെട്ടതിന്​ പിന്നാലെ വഷളൻ ന്യായീകരണങ്ങൾ ഉയർത്തുകയാണെന്നാണ്​ ഇന്ത്യൻ ആരാധകരുടെ വാദം. നേരത്തേ മൈക്കൽ വോണിന്‍റെ പരാമർശത്തിനെതിരെ ആസ്​ട്രേലിയൻ ഇതിഹാസം ഷെയ്​ൻ വോണും രംഗത്തെത്തിയിരുന്നു.

Tags:    
News Summary - Michael Vaughan Blasts BCCI Over Ahmedabad Pitch

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.