ചെന്നൈ സൂപ്പർ കിങ്‌സ് നായകൻ മഹേന്ദ്ര സിങ് ധോണി പഞ്ചാബ് കിങ്‌സ് സ്പിൻ ബൗളർ യുസ്വേന്ദ്ര ചഹലിന് തന്റെ ബാറ്റ് സമ്മാനമായി നൽകിയിരുന്നു. ധോണിയുടെ ബാറ്റ് സമ്മാനമായി ലഭിച്ച ചഹൽ അതുമായി സന്തോഷത്തോടെ ഡ്രസിങ് റൂമിലെത്തുന്നു. സന്തോഷത്തിൽ തുള്ളിച്ചാടിയെത്തിയ ചഹലിനെ ഡ്രസിങ് റൂമിലുണ്ടായിരുന്ന ആസ്ട്രേലിയൻ ഓൾറൗണ്ടർ ഗ്ലെൻ മാക്സ് വെൽ ട്രോൾ ചെയ്തു.
പഞ്ചാബ് കിങ്‌സിന്‍റെ ഒഫീഷ്യൽ പേജിൽ പങ്കുവെച്ച ഈ വീഡിയോയാണ് ഇപ്പോൾ ക്രിക്കറ്റ് ലോകത്ത് ട്രെൻഡിങ് ആകുന്നത്. നിനക്കെന്തിനാണ് ഈ ബാറ്റ് എന്ന് മാക്‌സ്‌വെൽ ചോദിക്കുമ്പോൾ അടിച്ചുകളിക്കാൻ എന്ന് മറുപടി പറയുന്ന ചഹലിനോട് അതിന് നീ ഇത് വരെ ഈ സീസണിൽ ബാറ്റിങ്ങിന് ഇറങ്ങിയിട്ടില്ലലോ എന്നു ഇനിയും നിന്നെ ഇമ്പാക്ട് പ്ലെയറായാണ് ടീം കളിപ്പിക്കുക എന്നും മാക്സി തമാശപൂർവം പറഞ്ഞു. സമീപത്തുണ്ടായിരുന്ന യുവതാരം പ്രിയാൻഷ് ആര്യയും ചഹലിനെ കളിയാക്കാൻ കിട്ടിയ അവസരം മുതലാക്കി. ഹരിയാനയില്‍ നിന്നുള്ള ഒരു താരം ഉറപ്പായും ആ ബാറ്റ് സ്വന്തമാക്കുമെന്നായിരുന്നു പ്രിയാൻഷിന്റെ വാക്കുകള്‍. ഹരിയാന താരമാണ് പ്രിയാൻഷ്.
ഈ സീസണിൽ എല്ലാ മത്സരത്തിലും ഇമ്പാക്ട് പ്ലെയറായി കളത്തിലെത്തിയ ചഹൽ ഇതുവരെയും ബാറ്റ് ചെയ്തിട്ടില്ല. ഈ സീസണിൽ ഒമ്പത് മത്സരത്തിൽ ഇമ്പാക്ട് സബ്ബായി പന്തെറിയാൻ എത്തിയ ചഹൽ ഒമ്പത് വിക്കറ്റ് നേടിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.