'കോവിഡ്​ ബാധിച്ചത്​ എന്തിനാണ്​ ലോകത്തോട്​ പറയുന്നത്​'; സചിന്​ പോസിറ്റീവായതിന്​ പിന്നാലെ പീറ്റേഴ്​സൺ, വിവാദം

ന്യൂഡൽഹി: മുൻ ഇംഗ്ലണ്ട്​ ​ക്രിക്കറ്റ്​ താരം കെവിൻ പീറ്റേഴ്​സന്‍റെ ട്വീറ്റ്​ ക്രിക്കറ്റ്​ ലോകത്ത്​ ചർച്ചയാകുന്നു. ക്രിക്കറ്റ്​ ഇതിഹാസം സചിൻ ടെണ്ടുൽക്കർക്ക്​ കോവിഡ്​ ബാധിച്ചതിന്​ പിന്നാലെ പീറ്റേഴ്​സൺ ട്വീറ്റ്​ ചെയ്​ത വാചകമാണ്​ ക്രിക്കറ്റ്​ ലോകത്ത്​ ചൂടേറിയ ചർച്ചകൾക്ക്​ വഴി തുറന്നത്​.
സചിന്​ കോവിഡ്​ ബാധിച്ചതിന്​ പിന്നാലെ പീറ്റേഴ്​സൺ ട്വീറ്റ്​ ചെയ്​തതിങ്ങനെ: ''ആരെങ്കിലുംപറഞ്ഞുതരൂ. കോവിഡ്​ ബാധിച്ചത്​ എന്തിനാണ്​ നമ്മൾ ലോകത്തോട്​ അറിയിക്കുന്നത്​?''. സചിന്‍റെ പേര്​ പീറ്റേഴ്​സൺ പരാമർശിച്ചില്ലെങ്കിലും എല്ലാവരും അതിനോട്​ ചേർത്താണ്​ വായിച്ചത്​. കർഷക സമരത്തിൽ ആഗോള സെലിബ്രിറ്റികൾ ഇടപെട്ടപ്പോൾ സചിൻ പറഞ്ഞ 'ഇന്ത്യയുടെ കാര്യത്തിൽ പുറത്തുനിന്നുള്ളവർ ഇടപെടേണ്ട' എന്നതിനോടുള്ള വിമർശനമായും പലരും ഇതിനെ ചേർത്തുവായിച്ചു.

പീറ്റേഴ്​സന്‍റെ ട്വീറ്റിന്​ താഴെ ഈ ചിന്ത ഇന്നാണോ വന്ന​െതന്നും മുമ്പ്​ വന്നി​ല്ലല്ലോ എന്നും മുൻ ഇന്ത്യൻ താരം യുവരാജ്​ സിങ്​ കമന്‍റ്​ ചെയ്​തു. എന്നാൽ സചിന്​ കോവിഡ്​ ബാധിച്ചത്​ അറിയാതെയാണ്​ താൻ ട്വീറ്റ്​ ചെയ്​തതെന്നും അദ്ദേഹത്തിന്​ സുഖം ബാധിക്ക​ട്ടെയെന്നും പീറ്റേഴ്​സൺ മറുപടി​ നൽകിയതോടെയാണ്​​ വിവാദം ഒരുവിധം കെട്ടടങ്ങിയത്​. 


Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.