മുംബൈയെ വരിഞ്ഞുകെട്ടി ചെന്നൈ; വിജയലക്ഷ്യം 163

ദുബൈ: ഐ.പി.എല്ലിലെ ക്ലാസിക്​ പോരിൽ നിലവിലെ ചാമ്പ്യൻമാരായ മുംബൈ ഇന്ത്യൻസിനെ വരിഞ്ഞുകെട്ടി ചെന്നൈ സൂപ്പർ കിങ്​സ്​. മുംബൈയുടെ ഫിനിഷർമാരെയും വാലറ്റത്തെയും കൂറ്റനടികൾക്ക്​ അയക്കാതെ 162 റൺസിൽ തന്നെ ചെന്നൈ ബൗളർമാർ പിടിച്ചുകെട്ടുകയായിരുന്നു.

31 പന്തിൽ 42 റൺസെടുത്ത സൗരഭ്​ തിവാരിയാണ്​ മുംബൈയുടെ ടോപ്​സ്​കോറർ. ക്വിൻറൺ ഡി​കോക്ക്​ 20 പന്തിൽ 33 റൺസ്​ കുറിച്ചു. 12റൺസട​ുത്ത ക്യാപ്​റ്റൻ രോഹിത്​ ശർമയുടെ വിക്കറ്റാണ്​ മുംബൈക്ക്​ ആദ്യം നഷ്​ടമായത്​.

18 റൺസെടുത്ത്​ നിൽക്കവേ വമ്പനടിക്കാരൻ കീറൺ പൊള്ളാർഡിനെ വിക്കറ്റിനുപിന്നിൽ ധോണിയുടെ കൈകളിലെത്തിച്ച്​ ലുംഗി എൻഗിഡി നിർണായക വിക്കറ്റ്​ സ്വന്തമാക്കി. ആദ്യഓവറിൽ പൊതിരെ തല്ലുവാങ്ങിയ എൻഗിഡി അവസാന ഓവറുകളിൽ ഫോമിലേക്കുയർന്നത്​ ​ചെന്നൈക്ക്​ ആശ്വാസമായി. പൊള്ളാർഡി​േൻറതുൾപ്പെടെ മൂന്നുവിക്കറ്റുകളാണ്​ എൻഗിഡി സ്വന്തമാക്കിയത്​.

ദീപക്​ ചഹാർ, രവീന്ദ്ര ജഡേജ എന്നിവർ രണ്ടുവിക്കറ്റുകൾ വീതം വീഴ്​ത്തി. പൊതുവേ ബാറ്റിങ്​ ദുഷ്​കരമാകുമെന്ന്​ കരുതുന്ന ഷെയ്​ഖ്​ സായിദ്​ സ്​റ്റേഡിയത്തിൽ ട്രെൻറ്​ ബോൾട്ട്​, ജസ്​പ്രീത്​ ​ബുംറ അടക്കമുള്ള മുംബൈ ബൗളർമാരെ ചെന്നൈ ബാറ്റ്​സ്​മാൻമാർ എങ്ങനെ അതിജീവിക്കുമെന്ന്​ കണ്ടറിയണം. 


​ടീം:ചെന്നൈ സൂപ്പർ കിങ്​സ്​: മുരളി വിജയ്​, ഷെയ്​ൻ വാട്​സൺ, ഫാഫ്​ ഡുപ്ലസിസ്​, അമ്പാട്ടി റായുഡു, കേദാർ ജാദവ്​, എം.എസ്​ ധോണി, രവീന്ദ്ര ജഡേജ, സാം കറൻ, ദീപക്​ ചഹാർ, പീയൂഷ്​ ചൗള, ലുംഗി എൻഗിഡി. 

മും​െബെ ഇന്ത്യൻസ്​: രോഹിത്​ ശർമ, ക്വിൻറൺ ഡികോക്ക്​, സൂര്യകുമാർ യാദവ്​, സൗരഭ്​ തിരാവി, ക്രുണാൽ പാണ്ഡ്യ, ഹാർദിക്​ പാണ്ഡ്യ, കീരൺ പൊള്ളാഡ്​, ജെയിംസ്​ പാറ്റിൻസൺ, രാഹുൽ ചഹർ, ട്രൻറ്​ ബോൾട്ട്​, ജസ്​പ്രീത്​ ബുംറ.



Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 02:12 GMT