സഞ്ജു സാംസൺ ടീമിൽ; വെസ്റ്റിൻഡീസിനെതിരെ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും

ടറൂബ: ഇന്ത്യ-വെസ്റ്റിൻഡീസ് മൂന്നാം ഏകദിനത്തിൽ ടോസ് നേടിയ വിൻഡീസ് ഫീൽഡിങ് തെരഞ്ഞെടുത്തു. കഴിഞ്ഞ മത്സരത്തിൽ തോൽവി വഴങ്ങിയെങ്കിലും നിർണായകമായ മൂന്നാം മത്സരം ജയിച്ച് പരമ്പര നേടുകയാണ് ഇന്ത്യയുടെ ലക്ഷ്യം. മലയാളി താരം സഞ്ജു സാംസണ് മൂന്നാം മത്സരത്തിലും ഇടം ലഭിച്ചിട്ടുണ്ട്. സൂര്യകുമാർ യാദവും പ്ലേയിങ് ഇലവനിൽ ഇടംപിടിച്ചിട്ടുണ്ട്.

ഹാർദിക് പാണ്ഡ്യ തന്നെയാണ് ടീം ഇന്ത്യയെ നയിക്കുന്നത്. ആ​ദ്യ ക​ളി​യി​ലെ ജ​യം ന​ൽ​കി​യ ആ​ത്മ​വി​ശ്വാ​സ​ത്തി​ന്റെ ബ​ല​ത്തി​ൽ നാ​യ​ക​നെ​യ​ട​ക്കം ബെ​ഞ്ചി​ലി​രു​ത്തി ര​ണ്ടാം അ​ങ്ക​ത്തി​നി​റ​ങ്ങി​യ സ​ന്ദ​ർ​ശ​ക​ർ​ക്ക് പ​ക്ഷേ പാ​ളി​യി​രു​ന്നു. ആ​റു വി​ക്ക​റ്റ് ജ​യ​ത്തോ​ടെ പ​ര​മ്പ​ര സ​മ​നി​ല​യി​ലാ​ക്കാൻ വിൻഡീസിന് സാധിച്ചിരുന്നു.

ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യി ഏ​ക​ദി​ന ലോ​ക​ക​പ്പി​ന് യോ​ഗ്യ​ത നേ​ടാ​ൻ ക​ഴി​യാ​തെ​പോ​യ മു​ൻ ചാ​മ്പ്യ​ന്മാ​ർ​ക്ക് ഇ​ന്ത്യ​യെ തോ​ൽ​പി​ക്കാ​നാ​യ​ത് ഊ​ർ​ജ​വു​മേ​കി. ​രണ്ടാം മത്സരത്തിലെ ജയം നൽകിയ ആത്മവിശ്വാസവുമായാണ് ഇന്ത്യ മൂന്നാം അങ്കത്തിനിറങ്ങുന്നത്.

Tags:    
News Summary - India-West indies third one day match

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.