ലോക കപ്പിനുള്ള ഇന്ത്യൻ ടീമായി; ഇടം പിടിച്ച് സഞ്ജു സാംസൺ

ട്വന്റി 20 ലോക കപ്പിനുള്ള ഇന്ത്യയുടെ 15 അംഗ ടീമിനെ പ്രഖ്യാപിച്ചു. ഐ.പി.എല്ലിൽ തകർപ്പൻ ഫോമിലുള്ള മലയാളി താരം സഞ്ജു സാംസണും സ്ക്വാഡിൽ ഇടം പിടിച്ചിട്ടുണ്ട്.വിക്കറ്റ് കീപ്പറായി സഞ്ജുവിന് പുറമെ ഋഷഭ് പന്തും ഇടം പിടിച്ചപ്പോൾ കെ.എൽ. രാഹുൽ പുറത്തായി.

രോ​ഹി​ത് ശ​ർ​മ നാ​യ​ക​നാ​യ ടീ​മി​ന്‍റെ ഉ​പ​നാ​യ​ക​ൻ ഓ​ൾ​റൗ​ണ്ട​ർ ഹ​ർ​ദി​ക് പാ​ണ്ഡ്യ​യാ​ണ്. വി​രാ​ട് കോ​ഹ്‌​ലി​ക്ക് പു​റ​മേ ര​വീ​ന്ദ്ര ജ​ഡേ​ജ​യ്ക്കും ടീ​മി​ലി​ടം കി​ട്ടി. ഐ​.പി.എല്ലിൽ മി​കച്ച ഫോ​മി​ലായിരുന്ന ശി​വം ദു​ബെ​യും 15 അം​ഗ സം​ഘ​ത്തി​ൽ ഇ​ടം പി​ടി​ച്ചു.

രോ​ഹി​ത്തി​നൊ​പ്പം യ​ശ്വ​സി ജ​യ്സ്‌​വാ​ൾ ഓ​പ്പ​ണ​റാ​യ​തോ​ടെ ശു​ഭ്മാ​ൻ ഗി​ല്ലി​ന് നാ​ലം​ഗ റി​സ​ർ​വ് താ​ര​ങ്ങ​ളി​ലാ​ണ് ഇ​ടം കി​ട്ടി​യ​ത്. ഗി​ല്ലി​ന് പു​റ​മേ റി​ങ്കു സിം​ഗ്, ഖ​ലീ​ൽ അ​ഹ​മ്മ​ദ്, ആ​വേ​ശ് ഖാ​ൻ എ​ന്നി​വ​രാ​ണ് റി​സ​ർ​വ് താ​ര​ങ്ങ​ൾ.

ടീം: ​രോ​ഹി​ത് ശ​ർ​മ (ക്യാ​പ്റ്റ​ൻ), ഹ​ർ​ദി​ക് പാ​ണ്ഡ്യ (വൈ​സ് ക്യാ​പ്റ്റ​ൻ), ‌‌‌‌‌‌‌‌യ​ശ്വ​സി ജയ്സ്വാൾ, വി​രാ​ട് കോ​ഹ്‌​ലി, സൂ​ര്യ​കു​മാ​ർ യാ​ദ​വ്, ഋ​ഷ​ഭ് പ​ന്ത്, സ​ഞ്ജു സാം​സ​ൺ, ശി​വം ദു​ബെ, ര​വീ​ന്ദ്ര ജ​ഡേ​ജ, അക്സർ പട്ടേൽ, കു​ൽ​ദീ​പ് യാ​ദ​വ്, യു​സ്‌​വേ​ന്ദ്ര ച​ഹ​ൽ, അ​ർ​ഷ​ദീ​പ് സിം​ഗ്, ജ​സ്പ്രീ​ത് ബും​റ, മു​ഹ​മ്മ​ദ് സി​റാ​ജ്.


Tags:    
News Summary - India squad for T20 World Cup: Sanju Samson pips KL Rahul, Hardik Pandya named vice-captain

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.