അഞ്ച് വിക്കറ്റ് വീഴ്ത്തിയ ബംഗ്ലാദേശ് ബൗളർ നാഹിദ് റാണയുടെ ആഹ്ളാദം
മിർപുർ (ബംഗ്ലാദേശ്): പാകിസ്താനെതിരായ പരമ്പരയിലെ ഒന്നാം ഏകദിന മത്സരത്തിൽ ബംഗ്ലാദേശിന് എട്ട് വിക്കറ്റ് ജയം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത പാകിസ്താൻ 30.4 ഓവറിൽ വെറും 114 റൺസിന് എല്ലാവരും പുറത്തായി. ബംഗ്ലാദേശ് 15.1 ഓവറിൽ രണ്ട് വിക്കറ്റിന് ലക്ഷ്യത്തിലെത്തി.
ഏഴ് ഓവറിൽ 24 റൺസ് മാത്രം വഴങ്ങി അഞ്ച് വിക്കറ്റെടുത്ത ആതിഥേയ ബൗളർ നാഹിദ് റാണയാണ് കളിയിലെ കേമൻ. ഓപണർ സാഹിബ്സാദ ഫർഹാനും (27) ഫഹീം അഷ്റഫുമാണ് (37) പാക് നിരയിൽ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത്. ബംഗ്ലാദേശിനായി മെഹ്ദി ഹസൻ മിറാസ് മൂന്ന് വിക്കറ്റും വീഴ്ത്തി. മറുപടിയിൽ 42 പന്തിൽ 67 റൺസുമായി പുറത്താവാതെ നിന്ന ഓപണർ തൻസിദ് ഹസന്റെ പ്രകടനമാണ് ഇവരുടെ ജയം എളുപ്പമാക്കിയത്. ജയത്തോടെ മൂന്ന് മത്സര പരമ്പരയിൽ ബംഗ്ലാദേശ് മുന്നിലെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.