ഇന്ത്യൻ നായിക ഹർമൻപ്രീത് കൗർ പരിശീലനത്തിൽ
മുല്ലൻപുർ (പഞ്ചാബ്): സെപ്റ്റംബർ അവസാനം ആരംഭിക്കാനിരിക്കുന്ന വനിത ഏകദിന ക്രിക്കറ്റ് ലോകകപ്പിന് തയാറെടുപ്പെന്നോണം ഇന്ത്യ ആസ്ട്രേലിയക്കെതിരെ മൂന്ന് മത്സര പരമ്പരക്കിറങ്ങുന്നു. കഴിഞ്ഞ വർഷം ഡിസംബറിൽ ആസ്ട്രേലിയയോട് അവരുടെ മണ്ണിലേറ്റ 0-3 തോൽവിക്ക് പകരം ചോദിക്കാനുള്ള അവസരം കൂടിയാണ് ഹർമൻപ്രീത് കൗറിനും സംഘത്തിനും ഞായറാഴ്ച തുടങ്ങുന്ന ഏകദിന പരമ്പര.
അയർലൻഡിനെ 3-0ത്തിന് തകർത്തും ദക്ഷിണാഫ്രിക്ക, ശ്രീലങ്ക ടീമുകൾക്കൂടി ഉൾപ്പെടുന്ന ത്രിരാഷ്ട്ര പരമ്പര നേടിയും ഇംഗ്ലണ്ടിനെ 2-1ന് മറികടന്നും മികച്ച ഫോമിലാണ് ഇന്ത്യ. ഇന്നത്തെയും സെപ്റ്റംബർ 17ലെയും കളിക്ക് മുല്ലൻപുറും 20ലെ അവസാന മത്സരത്തിന് ന്യൂഡൽഹിയും വേദിയാവും.
ഇന്ത്യൻ സ്ക്വാഡ്: ഹർമൻപ്രീത് കൗർ (ക്യാപ്റ്റൻ), സ്മൃതി മന്ദാന, പ്രതീക റാവൽ, ഹർലീൻ ഡിയോൾ, ദീപ്തി ശർമ, ജെമീമ റോഡ്രിഗസ്, രേണുക സിങ്, അരുന്ധതി റെഡ്ഡി, റിച്ച ഘോഷ്, ക്രാന്തി ഗൗഡ്, സയാലി സത്ഘരെ, രാധാ യാദവ്, എൻ. ശ്രീ ചരണി, യാസ്തിക ഭാട്യ, സ്നേഹ് റാണ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.