വനിത ഏഷ്യ കപ്പ് ട്വന്റി20: ബംഗ്ലാദേശിനെ തകർത്ത് ഇന്ത്യ സെമിയിലേക്ക്

ധാക്ക: ബംഗ്ലാദേശിനെ 59 റൺസിന് പരാജയപ്പെടുത്തി വനിത ഏഷ്യകപ്പ് ട്വന്റി20 സെമിഫൈനൽ ഉറപ്പിച്ച് ഇന്ത്യൻ വനിതകൾ. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 159 റൺസെടുത്തിരുന്നു.

ബംഗ്ലാദേശിന് 20 ഓവറിൽ ഏഴ് വിക്കറ്റ്‍ നഷ്ടത്തിൽ 100 റൺസെടുക്കാനെ കഴിഞ്ഞുള്ളൂ. ശഫാലി വർമയുടെ ( 44 പന്തിൽ 55) യും സ്മൃതി മന്ദാന (38 പന്തിൽ 47) യുടെയും ഓപ്പണിങ് കൂട്ടുകെട്ട് 96ലെത്തിച്ച ഇന്ത്യൻ സ്കോർബോഡ് ജമീമയുടെ (24 പന്തിൽ പുറത്താകാതെ 35) വെടിക്കെട്ട് കൂടിയായപ്പോൾ 159 ലേക്ക് ഉയരുകയായിരുന്നു. ബംഗ്ലാദേശിനായി റുമാന അഹ്മദ് മൂന്നും സൽമ ഖാതുൻ ഒന്നും വിക്കറ്റ് നേടി.

നിഗർ സുൽത്താന (36), ഫർഗാന ഹഖ് (30) എന്നിവരാണ് ബംഗ്ലാദേശിനായി കാര്യമായ റൺസ് നൽകിയത്. ദീപ്തി ശർമയും ശഫാലി വർമയും രണ്ട് വീതം വിക്കറ്റുകൾ നേടി. മൂന്ന് ജയവുമായി സെമി ബെർത്തും ഉറപ്പിച്ചിരിക്കയാണ് ഇന്ത്യ.

Tags:    
News Summary - IND beats BAN by 59 runs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.