'കിങ് ഈസ് ബാക്ക്'; ട്വന്റി 20 റാങ്കിങ്ങിലും മുന്നേറി കോഹ്ലി

മെൽബൺ: ട്വൻറി 20 ലോകകപ്പിലെ തകർപ്പൻ പ്രകടനത്തോടെ റാങ്കിങ്ങിലും മുന്നേറി കോഹ്ലി. ആറ് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി ഐ.സി.സി ട്വന്റി 20 റാങ്കിങ്ങിൽ കോഹ്ലി ഒമ്പതാം സ്ഥാനത്തേക്ക് ഉയർന്നു. സൂപ്പർ 12ലെ ആദ്യ മത്സരത്തിൽ പാകിസ്താനെതിരെ 83 റൺസ് എടുത്തതോടെയാണ് കോഹ്ലിയുടെ റാങ്കിങ് ഉയർന്നത്.

ഒക്ടോബർ 23ന് നടന്ന മത്സരത്തിൽ മെൽബൺ ക്രിക്കറ്റ് സ്റ്റേഡിയത്തിലെ 90,000 കാണികളെ സാക്ഷിനിർത്തിയാണ് കോഹ്ലി 53 പന്തിൽ 83 റൺസെടുത്തത്. 2021ലാണ് ട്വന്റി 20 റാങ്കിങ്ങിൽ ആദ്യ പത്തിൽ നിന്നും കോഹ്ലി പുറത്തായത്. ഈ വർഷം ഫെബ്രുവരിയിൽ ആദ്യ പത്തിലേക്ക് കോഹ്ലി തിരിച്ചെത്തിയെങ്കിലും അതിന് അധികം ആയുസുണ്ടായിരുന്നില്ല.

ആഗസ്റ്റ് 2022ൽ കോഹ്ലിയുടെ റാങ്കിങ് 35ലേക്ക് വീണിരുന്നു. ഏഷ്യ കപ്പിന് മുമ്പ് നാല് മത്സരങ്ങളിൽ നിന്നായി 82 റൺസാണ് കോഹ്ലി സ്വന്തമാക്കിയത്.

Tags:    
News Summary - ICC T20 Rankings: Virat Kohli storms back into top 10

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.