ചാമ്പ്യൻസ് ട്രോഫിയിൽ ആരാധകർ ഏറെ പ്രതീക്ഷകളോടെ കാത്തിരിക്കുന്ന ഇന്ത്യ-പാക് മത്സരത്തിൽ വിരാട് കോഹ്ലി സെഞ്ച്വറി തികച്ചാൽ താൻ ബാംഗ്ര നൃത്തം ചെയ്യുമെന്ന് മുൻ ഇന്ത്യൻ താരം ഹർഭജൻ സിങ്. കഴിഞ്ഞ ഒരുപാട് നാളുകളായുള്ള വിരാട് കോഹ്ലിയുടെ മോശം പ്രകടനം ആരാധകർ ഈ ഒരു സെഞ്ച്വറി കൊണ്ട് മറക്കുമെന്നും ഹർഭജൻ പറഞ്ഞു.ബംഗ്ലാദേശിനെതിരെയുള്ള ആദ്യ മത്സരത്തിൽ 22 റൺസ് മാത്രം നേടി താരം നിറംമങ്ങിയിരുന്നു.
'ഞാൻ ഒരു വലിയ പ്രവചനം നടത്താൻ പോകുകയാണ്. പാകിസ്താനെതിരെ വിരാട് കോഹ്ലി സെഞ്ച്വറി തികക്കുന്നത് എങ്ങനെയുണ്ടാകും? കഴിഞ്ഞ നാല് മാസം എങ്ങനെ പോയെന്ന് നോക്കേണ്ട ആവശ്യമില്ല. പാകിസ്താനെതിരെ നൂറടിച്ചാൽ അത് ആളുകൾ ഓർത്തിരിക്കും. നന്നായി കളിക്കൂ ചീക്കൂ, ഒരു രാജ്യം മുഴുവൻ തനെ പിറകിലുണ്ട്. നീ സെഞ്ച്വറി തികക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. അങ്ങനെ വന്നൽ മത്സരത്തിന് ശേഷം ഞാൻ ബാംഗ്ര നൃത്തം കളിക്കും,' തന്‍റെ യൂട്യൂബ് ചാനലിൽ സംസാരിക്കവെ ഹർഭജൻ സിങ് പറഞ്ഞു.
അതേസമയം ഏകദിന ക്രിക്കറ്റിൽ 14 റൺസ് നേടിയാൽ 14,000 കരിയർ റൺസ് തികക്കാൻ വിരാട് കോഹ്ലിക്ക് സാധിക്കും. ഏറ്റവും വേഗത്തിൽ ഈ നേട്ടം കൈവരിക്കുന്ന ക്രിക്കറ്റ് താരമാകാനും വിരാടിനാകും. ഇന്ത്യൻ ടീമിന്‍റെ മുൻ നായകനായിരുന്ന താരത്തിന് മികച്ച് റെക്കോഡാണ് പാകിസ്താനെതിരെ ഏകദിന ക്രിക്കറ്റിലുള്ളത്. 16 ഇന്നിങ്സിൽ നിന്നുമായി 52.15 ശരാശരിയിൽ നിന്നും 678 റൺസ് വിരാട് പാകിസ്താനെതിരെ നേടിയിട്ടുണ്ട്.
വിരാടിന് ഫോമിലേക്കെത്താനുള്ള സമയം ഇതാണെന്നും ഹർഭജൻ പറയുന്നു. ടൂർണമെന്‍റും മത്സരവും കടുക്കുമ്പോൾ വിരാട് കോഹ്ലിയെ പോലുളള താരങ്ങൾ അവരുടെ മികച്ച ഫോമിലേക്കെത്തുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.