കോഹ്​ലിക്കും പന്തിനും അർധ സെഞ്ച്വറി; വെസ്റ്റിൻഡീസിന് 187 റൺസ്​​ വിജയലക്ഷ്യം

മോശം ഫോമിലായിരുന്ന മുൻ നായകൻ വിരാട്​ കോഹ്​ലിയുടെയും റിഷഭ്​ പന്തിന്‍റെയും അർധ സെഞ്ച്വറി മികവിൽ വെസ്റ്റിൻഡീസിനെതിരായ രണ്ടാം ട്വന്‍റി20യിൽ ഇന്ത്യ മികച്ച സ്​കോർ. കോഹ്​ലി (41 പന്തിൽ 52), റിഷഭ്​ പന്ത്​ (28 പന്തിൽ 52*) എന്നിവർ ബാറ്റ്​ കൊണ്ട്​ തിളങ്ങിയപ്പോൾ ഇന്ത്യ അഞ്ച്​ വിക്കറ്റ്​ നഷ്ടത്തിൽ 186 റൺസെടുത്തു.

ടോസ്​ നേടിയ വെസ്റ്റിൻഡീസ്​ ക്യാപ്​റ്റൻ പൊള്ളാർഡ്​ ഇന്ത്യയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. മോശം തുടക്കമായിരുന്നു ആതിഥേയർക്ക്​. രണ്ടാമത്തെ ഓവറിൽ തന്നെ ഇഷൻ കിഷൻ പുറത്തായി. തുടർന്ന്​ രോഹിത്​ ശർമയും കോഹ്​ലിയും ചേർന്ന്​ സ്കോർ പതിയെ ഉയർത്തി. ഇരുവരും ചേർന്ന്​ 49 റൺസിന്‍റെ കൂട്ടുകെട്ടാണ്​ പടുത്തുയർത്തിയത്​. എട്ടാമത്തെ ഓവറിൽ രോഹിത്​ പുറത്താകുമ്പോൾ 19 റൺസായിരുന്നു നായകന്‍റെ സമ്പാദ്യം.

പിന്നീട്​ വന്ന സൂര്യകുമാറിന്​ കാര്യമായൊന്നും ചെയ്യാൻ സാധിച്ചില്ല. കോഹ്​ലി പുറത്തായശേഷം എത്തിയ വെങ്കടേശ്​ ​അയ്യരും പന്തും ചേർന്ന്​ സ്​കോറിന്‍റെ വേഗം കൂട്ടി. 18 പന്തിൽനിന്ന്​ 33 റൺസാണ്​ വെ​ങ്കടേശ്​ നേടിയത്​. ​വെസ്റ്റിൻഡീസിന്​ വേണ്ടി റോസ്റ്റൺ ചേസ്​ മൂന്ന്​ വിക്കറ്റ്​ വീഴ്ത്തി. 

Tags:    
News Summary - Half-century for Kohli and the pant; india set a target of 187 for west indies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-24 01:58 GMT