ന്യൂഡൽഹി: ഇൻറർനാഷനൽ ക്രിക്കറ്റ് കൗൺസിൽ അധ്യക്ഷ സ്ഥാനത്തേക്ക് ന്യൂസിലൻഡിെൻറ ഗ്രിഗർ ബാർേക്ലയും സിംഗപ്പൂരിെൻറ ഇംറാൻ ക്വാജയും തമ്മിൽ മത്സരം.
നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള സമയം ഞായറാഴ്ച അവസാനിച്ചപ്പോൾ ഗ്രിഗറും ഇംറാനും മാത്രമാണ് രംഗത്തുള്ളത്. മത്സരം ഒഴിവാക്കി, തെരഞ്ഞെടുപ്പ് ഏകപക്ഷീയമാക്കുന്നതിെൻറ ഭാഗമായി ഒരു മാസം കഴിഞ്ഞാവും തെരഞ്ഞെടുപ്പ്. അനുരഞ്ജനങ്ങളിലൂടെ മത്സരം ഒഴിവാക്കാനാണ് ഇൗ കാലയളവ്.
നിലവിൽ ആക്ടിങ് പ്രസിഡൻറാണ് ഇംറാൻ ക്വാജ. 17 അംഗബോർഡിൽ 16 പേർക്കാണ് വോട്ടവകാശം. അധ്യക്ഷ സ്ഥാനത്തേക്ക് രംഗത്തുണ്ടായിരുന്ന കോളിൻ ഗ്രേവ്സ് പിൻവാങ്ങി. ഇതോടെ, ബി.സി.സി.െഎ ഉൾപ്പെടെ കൂടുതൽ ടെസ്റ്റ് രാജ്യങ്ങളുടെ പിന്തുണ ബാർേക്ലക്കാണെന്നാണ് സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.