ബിഗ്​ ബാഷിൽ 'ബിഗ്​ ഷോ'യുമായി മാക്സ്​വെൽ; പിറന്നത്​ റെക്കോർഡുകൾ -വിഡിയോ

ബാറ്റുകൊണ്ട്​ വീണ്ടും സംഹാര താണ്ഡവമാടി ആസ്​ട്രേലിയയുടെ വെടിക്കെട്ട് ബാറ്റ്​സ്​മാനായ ഗ്ലെൻ മാക്സ്​വെൽ. ഇത്തവണ ബിഗ്​ ബാഷ്​ ലീഗിലായിരുന്നു വെടിക്കെട്ട്​. ഹൊബാർട്ട് ഹുറികെയ്‌സിനെതിരായ മത്സരത്തിൽ മെൽബൺ സ്റ്റാഴ്​സ്​ നായകനായ മാക്​സ്​വെൽ 64 പന്തുകളിൽ 154 റൺസാണ്​ അടിച്ചെടുത്ത്​.

ബിഗ്​ ബാഷ്​ ലീഗ്​ ചരിത്രത്തിലെ ഏറ്റവും വലിയ വ്യക്​തിഗത സ്​കോറും ലീഗിലെ രണ്ടാമത്തെ വേഗതയേറിയ സെഞ്ച്വറിയുമാണ്​ ഇന്നലെ മാക്സ്​വെൽ കുറിച്ചത്​. ആദ്യമായാണ്​ ഒരാൾ ബി.ബി.എല്ലിൽ 150 റൺസ്​ കടക്കുന്നത്​. ആസ്​ട്രേലിയൻ താരമായ മാർകസ്​ സ്​റ്റോയ്​നിസി​െൻറ 147 റൺസെന്ന റെക്കോർഡാണ്​ സഹതാരമായ മാക്​സ്​വെൽ തകർത്തത്​. വെറും 41 പന്തുകളിലാണ്​ താരം സെഞ്ച്വറി കുറിച്ചത്​. അതിൽ മൂന്ന്​ കൂറ്റൻ സിക്​സറുകളും 13 ബൗണ്ടറികളും ഉൾപ്പെടും.

ട്വൻറി ട്വൻറി ക്രിക്കറ്റ്​ ചരിത്രത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ സ്​കോറും ഇന്നലെ പിറന്നു. രണ്ട്​ വിക്കറ്റ്​ നഷ്​ടത്തിൽ​ മെൽബൺ സ്റ്റാഴ്​സ്​​ 273 ആണ്​ അടിച്ചെടുത്തത്​. മാക്‌സ്‌വെല്ലും സ്റ്റോയ്‌നിസും പുറത്താകാതെ 132 റൺസിന്റെ കൂട്ടുകെട്ടാണ്​ പടുത്തുയർത്തിയത്​​. ബിഗ്​ ബാഷ്​ ലീഗ്​ ചരിത്രത്തിലെയും ഏറ്റവും വലിയ ടീം സ്​കോർ കൂടിയാണിത്​. ഇരുവരും ചേർന്ന്​ 10 സിക്​സറുകളും 26 ബൗണ്ടറികളുമാണ്​ അടിച്ചുകൂട്ടിയത്​.

ടീമിന്​ വേണ്ടി പൊതുവെ മധ്യനിരയിൽ കളിക്കുന്ന 'ബിഗ് ഷോ', വിജയം അനിവാര്യമായ സാഹചര്യമായതിനാൽ ഹൊബാർട്ട് ഹുറികെയ്‌നിനെതിരെ ഒാപണറായി കയറുകയായിരുന്നു. ആദ്യ പന്ത്​ മുതലേ ആക്രമണം തുടങ്ങിയ താരം 20 പന്തുകളിൽ തന്നെ അർധ സെഞ്ച്വറി കുറിച്ചിരുന്നു. സ്​റ്റോയിനിസ്​ 23 പന്തുകളിലാണ്​ ഫിഫ്​റ്റിയടിച്ചത്​. താരം 31 പന്തുകളിൽ 75 റൺസടിച്ചു. നാല്​ ബൗണ്ടറികളും ആറ്​ സിക്​സറുകളുമാണ്​​ സ്​റ്റോയിനിസി​െൻറ ബാറ്റിൽ നിന്ന്​ പിറന്നത്​. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഹുറികെയ്​ൻസിന്​ ആറ്​ വിക്കറ്റ്​ നഷ്​ടത്തിൽ 167 റൺസ്​ മാത്രമാണ്​ എടുക്കാനായത്​. അതോടെ 106 റൺസി​െൻറ കൂറ്റൻ വിജയം മെൽബൺ ടീമി​െൻറ പേരിലായി.

Full View




Tags:    
News Summary - Glenn Maxwell breaks record for highest score in BBL history

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.