മുംബൈ: ഐ.പി.എൽ 2026 സീസണിൽ ക്രിക്കറ്റ് ലോകത്തെ ഒന്നടങ്കം അമ്പരപ്പിക്കുകയാണ് രാജസ്ഥാൻ റോയൽസിന്റെ പതിനാറുകാരനായ ഓപ്പണർ വൈഭവ് സൂര്യവംശി. ലോകോത്തര ബൗളർമാരെ നിഷ്പ്രഭരാക്കി മൈതാനത്തിന്റെ നാനാഭാഗത്തേക്കും സിക്സറുകൾ പായിക്കുന്ന ഈ കൗമാരക്കാരന്റെ പ്രകടനം കണ്ട് ഇയാൾ മനുഷ്യൻ തന്നെയോ എന്ന് പോലും ആരാധകർ ചോദിച്ചു തുടങ്ങിയിരിക്കുന്നു. വൈഭവിന്റെ അവിശ്വസനീയമായ ബാറ്റിങ് മികവിനെക്കുറിച്ച് പാക്കിസ്ഥാനി ക്രിക്കറ്റ് വിദഗ്ധൻ നൗമാൻ നിയാസ് നടത്തിയ തമാശ കലർന്ന പരാമർശമാണിപ്പോൾ ചർച്ചയാകുന്നത്.
വാഡ (WADA) ഉത്തേജക മരുന്ന് പരിശോധന നടത്തുന്നത് പോലെ വൈഭവിനെ ഏതെങ്കിലും ലാബിൽ കൊണ്ടുപോയി പരിശോധിക്കണമെന്നും അവന്റെ ശരീരത്തിൽ ഒരു എഐ (AI) ചിപ്പ് ഘടിപ്പിച്ചിട്ടുണ്ടാകാനാണ് സാധ്യതയെന്നും ഒരു ഷോയിൽ സംസാരിക്കവെ നൗമാൻ നിയാസ് പറഞ്ഞു. വൈഭവ് ജനിക്കുമ്പോൾ വിരാട് കോലി ലോകചാമ്പ്യനായി കഴിഞ്ഞിരുന്നു എന്ന കൗതുകകരമായ വസ്തുത ഓർമ്മിപ്പിച്ച അദ്ദേഹം, താരത്തിന്റെ അസാമാന്യമായ ബാറ്റിങ് പ്രകടനത്തെ വാനോളം പുകഴ്ത്തി. നിലവിൽ ഐ.പി.എൽ റൺവേട്ടക്കാരിൽ രണ്ടാം സ്ഥാനത്തുള്ള വൈഭവ്, 8 മത്സരങ്ങളിൽ നിന്ന് ഒരു സെഞ്ചുറി ഉൾപ്പെടെ 357 റൺസ് നേടിക്കഴിഞ്ഞു. 234-ന് മുകളിലുള്ള സ്ട്രൈക്ക് റേറ്റുമായി ഓറഞ്ച് ക്യാപ്പിനായി കുതിക്കുന്ന വൈഭവ് വരും വർഷങ്ങളിൽ കായികലോകത്തെ വിസ്മയിപ്പിക്കുമെന്നുറപ്പാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.