ന്യൂസിലൻഡിന് ഇനി സാക് എക്സ്പ്രസ്; അരങ്ങേറ്റത്തിൽ ഒമ്പത് വിക്കറ്റ്

ബുലവായോ: ആദ്യം ബാറ്റ്കൊണ്ട് സിംബാബ്​‍വെയെ കളി പഠിപ്പിച്ചു. ശേഷം, പന്ത് കൊണ്ട് എതിരാളിയെ എറിഞ്ഞിട്ട് ക്രീസ് വാണ് കളി ജയിച്ചു. ടെസ്റ്റ് ​ക്രിക്കറ്റിൽ വീണ്ടും സജീവമായി തുടങ്ങിയ സിംബാബ്​‍വെയെ ഒരിക്കലും ഓർകാൻ ഇഷ്ടപ്പെടാത്ത മത്സര ഫലത്തിൽ ചുരുട്ടികെട്ടി ന്യുസിലൻഡിന്റെ തേർവാഴ്ച. രണ്ട് ഇന്നിങ്സുകളിലുമായി ഒമ്പത് വിക്കറ്റ് വീഴ്ത്തികൊണ്ട് ടെസ്റ്റ് ​ക്രിക്കറ്റിലെ അരങ്ങേറ്റം ഗംഭീരമാക്കിയ ന്യൂസിലൻഡിന്റെ പുതു പേസർ സാകരി ഫോക് ബുലവായോയിലെ മത്സരം തന്റേതു മാത്രമാക്കി.ന

സിംബാബ്​‍വെ പര്യടനത്തിലെ രണ്ടാം ടെസ്റ്റിൽ ഇന്നിങ്സിനും 359 റൺസിനും ജയിച്ചാണ് ന്യൂസിലൻഡ് പുതു ചരിത്രമെഴുതിയത്.

ഒന്നാം ഇന്നിങ്സിൽ 125 റൺസിനും, രണ്ടാം ഇന്നിങ്സിൽ 117 റൺസിനും സിംബാബ്​‍വെയെ തീർത്തുകൊണ്ടായിരുന്നു ന്യൂസിലൻഡ് കളി പിടിച്ചത്. ഒന്നാം ഇന്നിങ്സിൽ മൂന്ന് സെഞ്ച്വറികളുടെ മികവിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ ന്യൂസിലൻഡ് 601 റൺസെടുത്ത് ഡിക്ലയർ ചെയ്ത് കളി അവസാനിപ്പിച്ചു. ഡെവോൺ കോൺവേ (153), ഹെന്റി നികോൾസ് (150 നോട്ടൗട്ട്), രചിൻ ​രവീന്ദ്ര (165 നോട്ടൗട്ട്) എന്നിവർ കിവികളുടെ ബാറ്റിങ്ങിന് അടിത്തറ പാകി. വിൽ യംങ് (74), ജേകബ് ഡഫി (36) എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായത്.

ടോസ് ജയിച്ച് ആദ്യം ബാറ്റിങ്ങിനിറങ്ങിയ സിംബാബ്​‍വെ ഒന്നാം ഇന്നിങ്സിൽ 125ൽ കീഴടങ്ങി. മാറ്റ് ഹെന്റി അഞ്ചും, അരങ്ങേറ്റക്കാരൻ സാക്  ഫോക് നാലും വിക്കറ്റുകൾ വീഴ്ത്തിയാണ് ആതിഥേയ ഇന്നിങ്സിനെ ചുരുട്ടികെട്ടിയത്. മറുപടി ഒന്നാം ഇന്നിങ്സിൽ തന്നെ ന്യൂസിലൻഡ് 476 റൺസ് ലീഡ് നേടി. കൂറ്റൻ റൺസിന് മുന്നിൽ വീണ്ടും കളി ആരംഭിച്ച സിംബാബ്​‍വെ വെറും 28 ഓവറിൽ തീർന്നു. രണ്ടു പേർക്ക് മാത്രമേ ഒരക്കം കടക്കാൻകഴിഞ്ഞുള്ളൂ. സകാറി ഫോക്സ് ഇത്തവണ അഞ്ചു വിക്കറ്റ് വീഴ്ത്തി.

സാക് ഉൾപ്പെടെ ഒരുപിടി റെക്കോഡുകളും ഈ മത്സരത്തിൽ പിറന്നു. ന്യൂസിലൻഡിനായി ഒരു ടെസ്റ്റ് അരങ്ങേറ്റക്കാരന്റെ ഏറ്റവും മികച്ച പ്രകടനമാണ് ഈ 23 കാരൻ സ്വന്തം പേരിലാക്കിയത്. 25 ഓവറിൽ 75 റൺസ് വഴിങ്ങിയാണ് ഒമ്പത് വിക്കറ്റ്. ഒപ്പം, 150 ന് മുകളിൽ മൂന്ന് പേർ സ്കോർചെയ്തുവെന്ന സവിശേഷതയുമുണ്ട്.

Tags:    
News Summary - Foulkes flies back to Zimbabwe to shine on New Zealand Test debut

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.