എല്ലാ സീസണിലും പരാജയം, എന്നിട്ടും കോടികളുമായി ടീമുകൾ ആ താരത്തിന്​ പുറകെ; കാരണം തേടി സെവാഗ്​

ഇന്ത്യൻ പ്രീമിയർ ലീഗിൽ കന്നി കിരീടം ലക്ഷ്യമിട്ട്​ 13ാം സീസണാരംഭിച്ച കിങ്​സ്​ ഇലവൻ പഞ്ചാബ്​ തോറ്റ്​ തുന്നംപാടിയ അവസ്ഥയിലാണ്​. തുടർച്ചയായ തോൽവികൾ ഏറ്റുവാങ്ങി പോയിൻറ്​ പട്ടികയിൽ അവസാന സ്ഥാനത്ത്​ നിലയുറപ്പിച്ചിരിക്കുകയാണ്​​ കെ.എൽ രാഹുൽ നയിക്കുന്ന ടീം. ആസ്​ട്രേലിയയുടെ സ്റ്റാർ ഒാൾറൗണ്ടർ ഗ്ലെൻ മാക്​സ്​വെല്ലി​െൻറ ഫോമില്ലായ്​മയാണ്​ ഇപ്പോൾ ടീം നേരിടുന്ന വെല്ലുവിളികളിൽ ഒന്ന്​. കഴിഞ്ഞ കുറച്ചു സീസണുകളിലായി താരം പ്രതീക്ഷിക്കുന്ന പ്രകടനം പുറത്തെടുത്തിട്ടില്ല.

അതേസമയം, എല്ലാ വർഷവും ഫ്രാഞ്ചൈസികൾ മാക്​സ്​വെല്ലിന്​ പിറകെയോടുന്നതിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യൻ ബാറ്റിങ്​ ഇതിഹാസം വീരേന്ദർ സെവാഗ്​​. കഴിഞ്ഞ ഏതാനും സീസണുകളിൽ താരം അ​േമ്പ പരാജയമായിരുന്നു. പുതിയ സീസണിലും അത് തുടർന്നതോടെയാണ് വീരു രൂക്ഷമായി പ്രതികരിച്ചിരിക്കുന്നത്​.


'മാക്‌സ്​വെല്ലിന്​ മികവ് പുറത്തെടുക്കാന്‍ ഏതു തരത്തിലുള്ള പ്ലാറ്റ്‌ഫോമാണ് ആവശ്യമെന്ന്​ മനസ്സിലാവുന്നില്ല. സണ്‍റൈസേഴ്‌സിനെതിരെ പഞ്ചാബിനു തുടര്‍ച്ചയായി രണ്ടു വിക്കറ്റുകള്‍ നഷ്ടമായ ശേഷം അദ്ദേഹം നേരത്തേ ബാറ്റ് ചെയ്യാനിറങ്ങി. കളിയില്‍ ഒരുപാട്​ ഒാവറുകൾ ബാക്കിയുണ്ടായിരുന്നു. എന്നിട്ടും മാക്‌സ്​വെൽ പരാജയമായി മാറി. മുന്‍ മല്‍സരങ്ങളില്‍ സമ്മര്‍ദ്ദമില്ലാത്ത സാഹചര്യങ്ങളിൽ ബാറ്റിങ്ങിന്​ ഇറങ്ങിയിട്ടുപോലും താരത്തിനു തിളങ്ങാനായില്ല. - സെവാഗ് വ്യക്​തമാക്കി.

മാക്​സ്​വെല്ലി​െൻറ കാര്യം നോക്കിയാൽ എല്ലാ സീസണുകളിലും ഒരുപോലെയാണ്​. ഉയർന്ന തുകയാണ്​ താരത്തിന്​ ലേലത്തിൽ ലഭിക്കുക. എന്നാൽ, പ്രകടനം തീർത്തും മോശമായിരിക്കും. എന്നിട്ടും ഫ്രാഞ്ചൈസികള്‍ എന്തുകൊണ്ടാണ് താരത്തിന്​​ വേണ്ടി വമ്പൻ തുക ചെലവഴിക്കുന്നതെന്നും ? വീരു ചോദിച്ചു. അടുത്ത സീസണിലെ ലേലത്തിൽ താരത്തി​െൻറ മൂല്യം ഒന്നോ രണ്ടോ കോടിയായി കുറയുമെന്നും സെവാഗ്​ കൂട്ടിച്ചേർത്തു.

ഈ സീസണില്‍ 10.75 കോടി രൂപയാണ്​ പഞ്ചാബ്​ താരത്തിന്​ വേണ്ടി നൽകിയത്​. 2018ൽ ഡൽഹി കാപ്പിറ്റൽസ്​ നൽകിയതാക​െട്ട ഒമ്പത്​ കോടി രൂപയും. ​െഎ.പി.എൽ പ്രകടനം നോക്കിയാൽ 75 മല്‍സരങ്ങളില്‍ നിന്നും 22.23 ശരാശരിയില്‍ 1445 റണ്‍സ്​ മാത്രമാണ് മാക്​സ്​വെല്ലി​െൻറ​ സമ്പാദ്യം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.