ഇന്ത്യന്‍ ക്രിക്കറ്റില്‍ വിക്കറ്റ് കീപ്പര്‍മാര്‍ തമ്മില്‍ കടുത്ത മത്സരമാണ് നടക്കുന്നത്. ദിനേശ് കാര്‍ത്തിക്, ഋഷഭ് പന്ത്, സഞ്ജു സാംസണ്‍, ഇഷാന്‍ കിഷന്‍ എന്നിവരാണ് ഇന്ത്യയുടെ വിക്കറ്റ് കീപ്പർമാർ.
മലയാളി താരം സഞ്ജുവിന്‍റെ ടീമിലേക്കുള്ള വരവിന് പലപ്പോഴും തടസ്സമാകുന്നത് പന്താണ്. എന്നാൽ, പന്തിന്‍റെ ട്വന്‍റി20 ക്രിക്കറ്റ് പ്രകടനം അത്ര മികച്ചതല്ല. ട്വന്‍റി20 ലോകകപ്പിൽ രണ്ടു മത്സരങ്ങളിൽ മാത്രമാണ് താരം കളിച്ചത്. ഗ്രൂപ് മത്സരത്തിൽ സിംബാബ് വെക്കെതിരെയും സെമി ഫൈനലിൽ ഇംഗ്ലണ്ടിനെതിരെയും. എന്നിട്ടും താരത്തെ ടീമിലെടുക്കുന്നതാണ് സഞ്ജു ആരാധകരെ നിരാശരാക്കുന്നത്.
എന്നാൽ, ട്വന്‍റി20യിൽ പന്തിനെ കളിപ്പിക്കണമെന്നാണ് ദിനേഷ് കാർത്തിക് പറയുന്നത്. അതും ഓപ്പണിങ്ങിൽ ഇറക്കണം. 'ഷോട്ടുകൾ കളിക്കാനുള്ള ഋഷഭ് പന്തിന്റെ കഴിവിനെ കുറിച്ച് ഞങ്ങൾക്ക് അറിയാം. പവർ പ്ലേയിൽ അദ്ദേഹത്തിന് മികച്ച നിലയിൽ കളിക്കാനാകും. അതിനാൽ നമുക്ക് അദ്ദേഹത്തിന് ഓപ്പണിങ് അവസരം നൽകാം. കൗതുകകരമെന്നു പറയട്ടെ, ഓപ്പണിങ്ങിൽ താരത്തിന്‍റെ സ്‌ട്രൈക്ക് റേറ്റ് ഏറ്റവും ഉയർന്നതാണെന്ന് ഇതുവരെയുള്ള കണക്കുകൾ പറയും. അവൻ ഫീൽഡ് അപ്പ് ഇഷ്ടപ്പെടുന്നു, അതോടൊപ്പം ബൗളർമാരെ നേരിടാനും അവരെ സമ്മർദത്തിലാക്കാനും' -കാർത്തിക് ക്രിക്ബസിനോട് പറഞ്ഞു.
ഋഷഭ് പന്തിനെ എങ്ങനെ ഉപയോഗിക്കും എന്നതാണ് ടീം ഇന്ത്യയുടെ വലിയ ചോദ്യം. താരത്തിന് ബാറ്റിങ്ങിൽ ടോപ് ഓർഡറിൽ സ്ഥാനം നൽകുമെന്നും കഴിവുകൾ പ്രകടിപ്പിക്കാൻ ആവശ്യമായ പന്തുകൾ നൽകാൻ ശ്രമിക്കുമെന്നും ഞാൻ കരുതുന്നതായും താരം പറഞ്ഞു. നിലവിൽ ന്യൂസിലൻഡിനെതിരെയുള്ള പരമ്പരയിൽ ഇന്ത്യൻ ടീമിന്‍റെ വൈസ് ക്യാപ്റ്റനാണ് പന്ത്. സഞ്ജുവും ടീമിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.