നിരാശപ്പെടുത്തി സഞ്ജു, തകർത്തടിച്ച് പരാഗ്; രാജസ്ഥാനെതിരെ ഡൽഹിക്ക് 186 റൺസ് വിജയലക്ഷ്യം

ജെയ്പൂർ: ഐ.പി.എല്ലിൽ റിയാൻ പരാഗിന്റെ തകർപ്പൻ അർധസെഞ്ച്വറിയുടെ മികവിൽ ഡൽഹി കാപിറ്റൽസിനെതിരെ രാജസ്ഥാൻ റോയൽസിന് മികച്ച സ്കോർ. 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 185 റൺസാണ് രാജസ്ഥാൻ അടിച്ചെടുത്തത്. 45 പന്തിൽ ആറ് സിക്സും ഏഴ് ഫോറുമടക്കം 85 റൺസുമായി പരാഗ് പുറത്താകാതെനിന്നു. ആന്റിച്ച് നോർജെ എറിഞ്ഞ അവസാന ഓവറിൽ 25 റൺസാണ് രാജസ്ഥാൻ ബാറ്റർമാർ അടിച്ചുകൂട്ടിയത്.

കഴിഞ്ഞ മത്സരത്തിൽ ഉശിരൻ അർധസെഞ്ച്വറിയുമായി കളിയിലെ താരമായ ക്യാപ്റ്റൻ സഞ്ജു സാംസൺ ഇത്തവണ 14 പന്തിൽ 15 റൺസെടുത്ത് പുറത്തായി. മു​ന്നാ​മ​നാ​യി ഇ​റ​ങ്ങി​യ സ​ഞ്ജു നേ​രി​ട്ട അ​ഞ്ചാം പ​ന്തി​ലാ​ണ് അ​ക്കൗ​ണ്ട് തു​റ​ന്ന​ത്. നാ​ലാം ഓ​വ​ർ മു​ത​ൽ ഗി​യ​ർ മാ​റ്റിയ താരം മു​കേ​ഷ് കു​മാ​റി​​നെ തു​ട​ർ​ച്ച​യാ​യ മൂ​ന്ന് ഫോ​റു​ക​ൾ പാ​യി​ച്ചു. എന്നാൽ, അ​ഞ്ചാം ഓ​വ​റി​ൽ ഖ​ലീ​ൽ അ​ഹ്മ​ദി​ന്റെ പ​ന്ത് സ​ഞ്ജു​വി​​ന്റെ ബാ​റ്റി​ലി​രസി വി​ക്ക​റ്റി​ന് പി​ന്നി​ൽ പ​ന്തി​ന്റെ കൈ​യി​ലെ​ത്തുകയായിരുന്നു .

ടോസ് നേടിയ ഡൽഹി രാജസ്ഥാനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. സ്കോർബോർഡിൽ ഒമ്പത് റൺസായപ്പോഴേക്കും ഓപണർ യശസ്വി ജെയ്സ്വാളിന്റെ സ്റ്റമ്പ് മുകേഷ് കുമാർ തെറിപ്പിച്ചു. ഏഴ് പന്തിൽ അഞ്ച് റൺസായിരുന്നു താരത്തിന്റെ സമ്പാദ്യം. വൈകാതെ സഞ്ജുവും തൊട്ടുപിറകെ ജോസ് ബട്‍ലറും (16 പന്തിൽ 11) വീണതോടെ റണ്ണൊഴുക്ക് കുറഞ്ഞു.

തുടർന്നെത്തിയ രവിചന്ദ്രൻ അശ്വിൻ (19 പന്തിൽ 29), ധ്രുവ് ജുറേൽ (12 പന്തിൽ 20) ഷിംറോൺ ഹെറ്റ്മെയർ (ഏഴ് പന്തിൽ പുറത്താകാതെ 14) എന്നിവർ പരാഗിന് മികച്ച പിന്തുണ നൽകിയതോടെയാണ് സ്കോർ 185ലെത്തിയത്. ഡൽഹിക്കായി ഖലീൽ അഹ്മദ്, മുകേഷ് കുമാർ, ആന്റിച്ച് നോർജെ, അക്സർ പട്ടേൽ, കുൽദീപ് യാദവ് എന്നിവർ ഓരോ വിക്കറ്റ് നേടി. 

Tags:    
News Summary - Desperate Sanju, half-century for Parag; Delhi set a target of 186 runs against Rajasthan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.