ധോണിക്കെതിരായ മാനനഷ്ടക്കേസ് 29ലേക്ക് മാറ്റി

ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ എം.എസ്. ധോണിക്കെതിരെ മുൻ ബിസിനസ് പങ്കാളികൾ നൽകിയ മാനനഷ്ടക്കേസ് ഡൽഹി ഹൈകോടതി ജനുവരി 29ലേക്ക് മാറ്റി. കേസ് ഫയൽ ചെയ്തതിനെക്കുറിച്ച് ധോണിയെ അറിയിക്കാൻ ഹൈകോടതി രജിസ്ട്രിക്ക് നിർദേശം നൽകി.

മുൻ ബിസിനസ് പങ്കാളികളും ആർക്ക സ്പോർട്സ് ആൻഡ് മാനേജ്മെന്റ് ഉടമകളുമായ മിഹിർ ദിവാകറും ഭാര്യ സൗമ്യ ദാസുമാണ് കേസ് ഫയൽ ചെയ്തത്. നേരത്തെ, ഇവർ 15 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്നാരോപിച്ച് ധോണി റാഞ്ചിയിലെ കോടതിയിൽ കേസ് കൊടുത്തിരുന്നു. ഇതേ തുടർന്നാണ് മാനനഷ്ടക്കേസ് ഫയൽ ചെയ്തത്.

Tags:    
News Summary - Defamation case against Dhoni

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.