കിങ് കോഹ്ലി, അർധ സെഞ്ച്വറി (50); ബംഗളൂരുവിനെതിരെ ഡൽഹിക്ക് 175 റൺസ് വിജയ ലക്ഷ്യം

ബംഗളൂരു: ഐ.പി.എല്ലില്‍ റോയൽ ചലഞ്ചേഴ്സ് ബംഗളൂരൂവിനെതിരെ ഡൽഹി ക്യാപിറ്റൽസിന് 175 റൺസ് വിജയ ലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ബംഗളൂരു നിശ്ചിത 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 174 റൺസെടുത്തു.

വിരാട് കോഹ്ലിയാണ് ടോപ് സ്കോറർ. 34 പന്തിൽനിന്ന് 50 റൺസ് നേടിയ താരം ലളിത് യാദവിന്റെ പന്തില്‍ യഷ് ദുളിന് ക്യാച്ച് നല്‍കിയാണ് പുറത്തായത്. ഒരു സിക്‌സും ആറ് ഫോറുമടങ്ങുന്നതാണ് ഇന്നിങ്സ്. സീസണില്‍ നാലു മത്സരങ്ങളിൽ കോഹ്ലിയുടെ മൂന്നാമത്തെ അര്‍ധ സെഞ്ച്വറിയാണിത്.

നായകൻ ഫാഫ് ഡു പ്ലെസിസ് (16 പന്തിൽ 22), മഹിപാൽ ലോംറോർ (18 പന്തിൽ 26), ഗ്ലെൻ മാക്സ് വെൽ (14 പന്തിൽ 24), ഹർഷൽ പട്ടേൽ (നാല് പന്തിൽ ആറ്), ദിനേഷ് കാർത്തിക് (പൂജ്യം) എന്നിവരാണ് പുറത്തായ മറ്റു താരങ്ങൾ. 20 റൺസുമായി ശഹബാസ് അഹ്മദും 15 റൺസുമായി അനൂജ് റാവത്തും പുറത്താകാതെ നിന്നു.

ഡൽഹിക്കായി മിച്ചൽ മാർഷ്, കുൽദീപ് യാദവ് എന്നിവർ രണ്ടു വിക്കറ്റ് വീതവും അക്സർ പട്ടേൽ, ലളിത് യാദവ് എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

Tags:    
News Summary - DC Restrict RCB To 174/6 Despite Virat Kohli's Half-Century

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.