Posted On
date_range Updated On
date_range വനിത ലോകകപ്പ്: ഇന്ത്യക്ക് ജയം, സെമി പ്രതീക്ഷ
ഹാമിൽട്ടൺ: വനിത ലോകകപ്പ് ക്രിക്കറ്റിൽ നിർണായക മത്സരത്തിൽ ബംഗ്ലാദേശിനെ തകർത്ത ഇന്ത്യ സെമി പ്രതീക്ഷ നിലനിർത്തി. 110 റൺസിനായിരുന്നു ഇന്ത്യയുടെ ജയം. ആദ്യം ബാറ്റുചെയ്ത് ഏഴിന് 229 റൺസ് നേടിയ ഇന്ത്യ ബംഗ്ലാദേശ് ഇന്നിങ്സ് 40.3 ഓവറിൽ 119ലൊതുക്കി.
അർധ സെഞ്ച്വറി നേടിയ യസ് തിക ഭാട്ടിയയും (50) ഓൾറൗണ്ട് പ്രകടനം കാഴ്ചവെച്ച സ്നേഹ് റാണയും(27 റൺസ്, നാലു വിക്കറ്റ്) ആണ് ഇന്ത്യൻ നിരയിൽ തിളങ്ങിയത്. ഒരു കളി മാത്രം ബാക്കിയിരിക്കെ ആറു പോയന്റുമായി മൂന്നാമതാണ് ഇന്ത്യ. ഞയറാഴ്ച ദക്ഷിണാഫ്രിക്കക്കെതിരെയാണ് ഇന്ത്യയുടെ അവസാന മത്സരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.