കെ.എൽ രാഹുലി​ന്​ നേരെ ബിയർ കോർക്കെറിഞ്ഞ്​​ ഇംഗ്ലീഷ്​ കാണികൾ; തിരിച്ചും എറിയാൻ നിർദേശം നൽകി​ കോഹ്​ലി, വിഡിയോ കാണാം

ലണ്ടൻ: ഇന്ത്യ-ഇംഗ്ലണ്ട്​ ലോർഡ്​സ്​ ടെസ്റ്റിനിടെ നാടകീയ സംഭവങ്ങൾ. ​ഇന്ത്യയുടെ ഫോമിലുള്ള ബാറ്റ്​സ്​മാൻ കെ.എൽ രാഹുലിന്​ നേരെ ഇംഗ്ലീഷ്​ കാണികൾ ബിയർ ബോട്ടിൽ കോർക്കെറിഞ്ഞു. മൂന്നാം ദിവസം 69ാം ഓവറിനിടെയാണ്​ സംഭവം. കെ.എൽ രാഹുൽ തേർഡ്​ മാൻ ബൗണ്ടറിക്കരികെ ഫീൽഡ്​ ചെയ്യു​​േമ്പാഴായിരുന്നു ഇംഗ്ലീഷ്​ കാണികളുടെ അതിരുവിട്ട പെരുമാറ്റം.

നിരവധി കോർക്കുകൾ രാഹുലിന്‍റെ സമീപത്ത്​ വന്നുവീണു. ഇതിനെത്തുടർന്ന്​ രാഹുൽ പരാതിയുയർത്തി. ഇതിനെത്തുടർന്ന്​ സ്ലിപ്പിൽ ഫീൽഡ്​ ചെയ്യുകയായിരുന്ന നായകൻ വിരാട്​ കോഹ്​ലി തിരിച്ചുമെറിയാൻ നിർദേശം നൽകി. ഇതിന്‍റെ ടി.വി ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്​.


ഇന്ത്യൻ ടീം സംഭവത്തിൽ ഇതുവരെയും ഔദ്യോഗികമായി പരാതിപ്പെട്ടിട്ടില്ല. റൂട്ടിന്‍റെ സെഞ്ച്വറിക്കരുത്തിൽ മുന്നേറുന്ന ഇംഗ്ലണ്ട്​ ചായക്ക്​ പിരിയു​േമ്പാൾ അഞ്ചിന്​ 314 എന്ന ശക്തമായ നിലയിലാണ്​. 

Tags:    
News Summary - Crowd hurl bottle corks near KL Rahul, Virat Kohli signals him to throw it back in India vs England Lord's Test

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.