ദാമ്പത്യത്തിന്‍റെ ക്രീസിൽ വിജയ്​ ശങ്കർ, ആശംസ നേർന്ന്​ സൺറൈസേഴ്​സ്​

ഹൈദരാബാദ്​: ഇന്ത്യൻ ക്രിക്കറ്റ്​ താരം വിജയ്​ ശങ്കർ വിവാഹിതനായി. കോവിഡ്​ 19 മാനദണ്​ഡങ്ങൾ അനുസരിച്ചു നടന്ന ലളിതമായ ചടങ്ങിലാണ്​ പ്രതിശ്രുത വധു ​ൈവശാലി വിശേശ്വരന്‍റെ കഴുത്തിൽ വിജയ്​ മിന്നുചാർത്തിയത്​. തങ്ങളുടെ വിശ്വസ്​തനായ ഓൾറൗണ്ടർക്ക്​ ഐ.പി.എൽ ടീമായ സൺറൈസേഴ്​സ്​ ഹൈദരാബാദ്​ ഇൻസ്റ്റാഗ്രാം പോസ്റ്റിൽ മംഗളാശംസകൾ നേർന്നു.

'ഈ സവിശേഷ ദിവസത്തിൽ വിജയ്​ ശങ്കറിന്​ ഞങ്ങളുടെ എല്ലാ ആശംസകളും..! ദാമ്പത്യജീവിതം സന്തോഷദായകവും അനുഗൃഹീതവുമാക​ട്ടെ..' ഇൻസ്റ്റാഗ്രാമിൽ വിവാഹ ചിത്രത്തിനൊപ്പമായിരുന്നു സൺറൈസേഴ്​സിന്‍റെ ആശംസ.


കഴിഞ്ഞ വർഷം ആഗസ്റ്റ്​ 20നാണ്​ ഇൻസ്റ്റാഗ്രാമിലൂടെ തന്‍റെ വിവാഹവാർത്ത വിജയ്​ ശങ്കർ അറിയിച്ചത്​. ശ്രീലങ്കക്കെതിരെ കൊളംബോയിൽ 2018ൽ നടന്ന ട്വന്‍റി20 മത്സരത്തിലൂടെയാണ്​ വിജയ്​ ശങ്കർ ഇന്ത്യക്കുവേണ്ടി അര​േങ്ങറിയത്​. ഒരു വർഷത്തിനുശേഷം മെൽബണിൽ ആസ്​ട്രേലിയക്കെതിരെ ഏകദിനത്തിലും അരങ്ങേറ്റ മത്സരത്തിനിറങ്ങി. 2019ൽ ഇംഗ്ലണ്ട്​ വേദിയായ ഏകദിന ലോകകപ്പിൽ ഇന്ത്യൻ ടീമിൽ അംഗമായിരുന്നു. ഈയിടെ ചരിത്രവിജയം നേടിയ ആസ്​ട്രേലിയൻ പര്യടനത്തിൽ 30കാരനായ വിജയ്​ ശങ്കർ ദേശീയ ടീമിനൊപ്പം ഉണ്ടായിരുന്നില്ല.

അടുത്ത വർഷത്തെ ഐ.പി.എല്ലിനായി സൺറൈസേഴ്​സ്​ ടീമിൽ നിലനിർത്തിയ കളിക്കാരിൽ ഒരാളാണ്​ വിജയ്​ ശങ്കർ. 

Tags:    
News Summary - Indian Cricketer Vijay Shankar Marries Vaishali

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.