Posted On
date_range Updated On
date_range ലോകകപ്പ്: ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് ബാറ്റിങ്
ലഖ്നോ: ക്രിക്കറ്റ് ലോകകപ്പിൽ ഇംഗ്ലണ്ടിനെതിരായ മത്സരത്തിൽ ഇന്ത്യ ആദ്യം ബാറ്റിങ്ങിനിറങ്ങി. ടോസ് നേടിയ ഇംഗ്ലണ്ട് ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. പോയിന്‍റ് നിലയിൽ ഏറ്റവും അവസാനമുള്ള ഇംഗ്ലണ്ടിന് മത്സരം നിർണായകമാണ്. അതേസമയം, വിജയത്തോടെ പോയിന്‍റ് നിലയിലെ ഒന്നാം സ്ഥാനം തിരിച്ചുപിടിക്കാനാണ് ഇന്ത്യയിറങ്ങുന്നത്.
ടീം - ഇന്ത്യ: രോഹിത് ശർമ, ശുഭ്മാൻ ഗിൽ, വിരാട് കോഹ്ലി, ശ്രേയസ് അയ്യർ, സൂര്യകുമാർ യാദവ്, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ, കുൽദീപ് യാദവ്, മുഹമ്മദ് സിറാജ്.
ഇംഗ്ലണ്ട്: ജോണി ബെയർസ്റ്റോ, ഡേവിഡ് മലാൻ, ജോ റൂട്ട്, ബെൻ സ്റ്റോക്സ്, ജോസ് ബട്ലർ, ലയാം ലിവിങ്സ്റ്റൺ, മൊയീൻ അലി, ക്രിസ് വോക്സ്, ഡേവിഡ് വില്ലി, ആദിൽ റാഷീദ്, മാർക് വൂഡ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.