ഇംഗ്ലണ്ട് 156 ന് പുറത്ത്; നിസ്സാങ്കക്ക് അർധ സെഞ്ച്വറി, ലങ്ക ജയത്തിലേക്ക്

ബം​​ഗ​​ളൂ​​രു: ബാ​​റ്റി​​ങ്ങി​​നെ തു​​ണ​​ക്കു​​ന്ന ബം​​ഗ​​ളൂ​​രു ചി​​ന്ന​​സ്വാ​​മി സ്റ്റേ​​ഡി​​യ​​ത്തി​​ൽ ഇംഗ്ലണ്ടിന്റെ കരുത്തുറ്റ ബാറ്റിങ് നിരയെ 156 റൺസിൽ എറിഞ്ഞൊതുക്കി ശ്രീലങ്ക. നോ​​ക്കൗ​​ട്ട് റൗണ്ടിലേക്ക് കടക്കാൻ ഇരു ടീമിനും ജയം അനിവാര്യമായ മത്സരത്തിൽ ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. എന്നാൽ, 33.2 ഓവറിൽ 156 റൺസിന് ഇന്നിങ്സ് അവസാനിച്ചു.

43 റൺസെടുത്ത ബെൻ സ്റ്റോക്സാണ് ടോപ് സ്കോറർ. ഓപണർമാരായ ജോണി ബെയർസ്റ്റോയും(30) ഡേവിഡ് മലാനും(28) ഭേദപ്പെട്ട തുടക്കം നൽകിയെങ്കിലും പിന്നീട് ചീട്ടുകൊട്ടാരം പോലെ തകർന്നടിയുകയായിരുന്നു.

ലങ്കക്ക് വേണ്ടി ലാഹിരു കുമാര മൂന്നും എഞ്ചലോ മാത്യൂസ്, കാസുൻ രജിത എന്നിവർ രണ്ടു വിക്കറ്റ് വീതവും വീഴ്ത്തി.

മറുപടി ബാറ്റങ്ങിനിറങ്ങിയ ശ്രീലങ്ക 18 ഒാവറിൽ രണ്ടുവിക്കറ്റ് നഷ്ടത്തിൽ 110 റൺസെടുത്തു. 51 റൺസുമായി ഓപണർ നിസാങ്കയും 42 റൺസുമായി സമര വീരയുമാണ് ക്രീസിൽ. നാല് റൺസെടുത്ത കുശാൽ പെേരരയുടെയും 11 റൺസെടുത്ത കുശാൽ മെൻഡിസുമാണ് പുറത്തായത്.

Tags:    
News Summary - Cricket World Cup 2023: England out for 156; Lanka is struggling

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.