"മാനസിക സമ്മർദം താങ്ങാനാവുന്നില്ല.."; ടെസ്റ്റ് പരമ്പരയിൽ നിന്ന് ഇഷാൻ കിഷൻ പിന്മാറാനുള്ള കാരണമിതാണ്..!

ന്യൂഡൽഹി: ദക്ഷിണാഫ്രിക്കക്ക് എതിരായ ടെസ്റ്റ് പരമ്പരയിൽ നിന്ന് ഇന്ത്യയുടെ വിക്കറ്റ് കീപ്പർ ബാറ്റർ ഇഷാൻ കിഷൻ പിന്മാറാനുള്ള യഥാർത്ഥ കാരണം നിരന്തരയാത്രകളും മാനസിക സമ്മർദവുമാണെന്ന് റിപ്പോർട്ട്. വ്യക്തിപരമായ കാരണങ്ങളാൽ വിട്ടുനിൽക്കുന്നുവെന്നാണ് ബി.സി.സി.ഐ നേരത്തെ വ്യക്തമാക്കിയിരുന്നത്.

കഴിഞ്ഞ ഒരു വർഷമായി നിരന്തരം യാത്ര ചെയ്യുന്ന തനിക്ക് വിശ്രമം ആവശ്യമാണെന്ന് ടീം മാനേജ്െമന്റിനോട് അഭ്യർത്ഥിച്ചുവെന്ന വാർത്തകളാണ് പുറത്ത് വരുന്നത്.

മാനസിക തളർച്ചയും ഇന്ത്യൻ ടീമിനൊപ്പമുള്ള നിരന്തര യാത്രകളും കാരണം ഇടവേള വേണമെന്നും, ടീമിനൊപ്പം കുറെ നാളുകളായി നടത്തുന്ന നിരന്തര യാത്രകൾ തന്നെ മടുപ്പിച്ചെന്നും ഇഷാൻ ടീം മാനേജ്മന്റെിനെ അറിയിച്ചിരുന്നതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

എന്നാൽ വ്യക്തിപരമായ കാരണങ്ങൾ മൂലമാണ് ഇഷാൻ കിഷൻ വിട്ടുനിൽക്കുന്നതെന്ന ഒൗദ്യോഗിക അറിയിപ്പാണ് ബി.സി.സി.ഐ നൽകുന്നത്. ഇഷാന് പകരം കെ.എസ്.ഭരതിനെയാണ് ടീമിലുൾപ്പെടുത്തിയത്.

2023 ജനുവരി മൂന്ന് മുതൽ എല്ലാ ഇന്ത്യൻ സ്ക്വാഡിന്റെയും ഭാഗമായിരുന്നു ഇഷാൻ കിഷൻ. ടീമിനൊപ്പം സ്ഥിര സാന്നിധ്യമായി യാത്ര ചെയ്തിട്ടും പലപ്പോഴും ബെഞ്ചിൽ തന്നെയായിരുന്നു സ്ഥാനം. ഇതാണ് ഇഷാനെ പിന്മാറാൻ പ്രേരിപ്പിച്ചതെന്നാണ് പുറത്തുവരുന്ന വാർത്തകൾ.

Tags:    
News Summary - Constant travel, ‘mental fatigue’ prompted Ishan Kishan to opt out of Test series vs South Africa

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.