Posted On
date_range Updated On
date_range സി.കെ. നായിഡു ട്രോഫി: യു.പിയെ 208ന് പുറത്താക്കി കേരളം
ബംഗളൂരു: സി.കെ. നായിഡു ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിൽ ഉത്തർപ്രദേശിനെ 208ന് ഓൾഔട്ടാക്കി കേരളം. മറുപടി ബാറ്റിങ്ങിൽ വിക്കറ്റ് നഷ്ടമില്ലാതെ 11 റൺസെടുത്തിട്ടുണ്ട് കേരള ബാറ്റർമാർ. അനന്തകൃഷ്ണനും (10) ആനന്ദ് കൃഷ്ണനും (1) ആണ് ക്രീസിൽ.
മൂന്നു വിക്കറ്റ് വീതം വീഴ്ത്തിയ ഫാസിൽ ഫാനൂസും അഖിൽ സ്കറിയയുമാണ് ഉത്തർപ്രദേശിനെ ഒതുക്കിയത്. വിശ്വേശർ സുരേഷ് രണ്ടു വിക്കറ്റും വിഷ്ണു കുമാർ ഒരു വിക്കറ്റും നേടി. ആജ്ഞനേയ സൂര്യവംശി (72), പ്രിൻസ് യാദവ് (61) എന്നിവരാണ് യു.പി നിരയിൽ ചെറുത്തുനിന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.