ഒടുവിൽ തീരുമാനമായി; ഇന്ത്യ-ഇംഗ്ലണ്ട്​ അഞ്ചാം ടെസ്റ്റ്​ അടുത്ത വർഷം

ലണ്ടൻ: ഇന്ത്യൻ ടീം ക്യാമ്പിൽ കോവിഡ്​ പടർന്നതിനെ തുടർന്ന്​ അനിശ്ചിതത്വത്തിലായ ഇന്ത്യ-ഇംഗ്ലണ്ട്​ ടെസ്റ്റ്​ പരമ്പരയിലെ അഞ്ചാം മത്സരത്തിന്‍റെ കാര്യത്തിൽ തീരുമാനമായി.

മാറ്റിവെച്ച മത്സരം അടുത്ത വർഷം ജൂലൈ ഒന്ന്​മുതൽ എഡ്​ജ്​ബാസ്റ്റണിൽ നടക്കുമെന്ന്​ ഇംഗ്ലണ്ട്​ ആൻഡ്​ വെയ്​ൽസ്​ ക്രിക്കറ്റ്​ ബോർഡ്​ അറിയിച്ചു. മാഞ്ചസ്​റ്ററിൽ നടക്കേണ്ടിയിരുന്ന അഞ്ചാം ടെസ്റ്റ്​ കളി ആരംഭിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കേയാണ്​ മാറ്റിവെച്ചത്​. നാല്​ മത്സരങ്ങള്‍ പൂർത്തിയായപ്പോൾ ഇന്ത്യ 2-1ന് മുന്നിട്ടുനില്‍ക്കുകയായിരുന്നു.

ഈ വർഷം ആഗസ്​റ്റ്​, സെപ്​റ്റംബർ മാസങ്ങളിലായാണ്​ ടെസ്റ്റ്​ പരമ്പര അരങ്ങേറിയത്​. ഇന്ത്യൻ ഹെഡ് ​കോച്ച്​ രവി ശാസ്​ത്രിക്കും സപ്പോർട്ടിങ്​ സ്റ്റാഫുകളിൽ ചിലർക്കും കോവിഡ്​ പിടിപെട്ടതിനെ തുടർന്നായിരുന്നു ഇന്ത്യ ടീം അഞ്ചാം ടെസ്റ്റ്​ കളിക്കാൻ വിമുഖത കാണിച്ചത്​. ഐ.പി.എൽ കളിക്കാൻ വേണ്ടിയാണ്​ ഇന്ത്യ പരമ്പരയിൽ നിന്ന്​ പിൻമാറിയതെന്ന്​ ആരോപണമുയർന്നതോടെ സംഭവം വലിയ വിവാദമായി.

അടുത്ത വർഷം മൂന്ന്​ വീതം ട്വന്‍റി20, ഏകദിന മത്സരങ്ങൾ കളിക്കാനായാണ്​ ഇന്ത്യ ഇംഗ്ലണ്ടിലേക്ക്​ പോകുന്നത്​. ജൂലൈ ഏഴാം തിയതിയാണ് ട്വന്‍റി 20 പരമ്പരക്ക്​ തുടക്കമാകുന്നത്. 12ന്​ ഏകദിന പരമ്പര ആരംഭിക്കും.

Tags:    
News Summary - Cancelled India vs England Fifth Test Rescheduled For 2022

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.