ക്രിക്കറ്റ് ഭരണത്തിലേക്ക് ബിനീഷ് കോടിയേരി; കെ.സി.എ തലപ്പത്ത്

തിരുവനന്തപുരം: കേരള ക്രിക്കറ്റ് അസോസിയേഷൻ തലപ്പത്തേക്ക് ബിനീഷ് കോടിയേരി.​ ജോയിന്റ് ​സെക്രട്ടറിയായാണ് ബിനീഷിന്റെ നിയമനം. ജയേഷ് ജോർജാണ് പുതിയ പ്രസിഡന്റ്, വിനോദ് കുമാറാണ് സെക്രട്ടറി. നേരത്തേ ബി.സി.സി.ഐ ജോ.സെക്രട്ടറിയായിരുന്ന ജയേഷിന് പുതിയ ഭരണസമിതിയില്‍ സ്ഥാനം ലഭിച്ചിരുന്നില്ല. ഇതോടെയാണ് സംസ്ഥാന അസോസിയേഷനിലേക്കുള്ള മടക്കം. ബി.സി.സി.ഐ ഭാരവാഹിത്വത്തിന് മുമ്പ് ജയേഷ് കെ.സി.എ പ്രസിഡന്‍റായിരുന്നു.

നിലവില്‍ തിരുവനന്തപുരം ജില്ല ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറിയാണ് പ്രസിഡൻറായി തെരഞ്ഞെടുക്കപ്പെട്ട വിനോദ് കുമാർ. ചൊവ്വാഴ്ചയായിരുന്നു കെ.സി.എ ഭാരവാഹി സ്ഥാനത്തേക്കുള്ള നാമനിര്‍ദേശ പത്രികകള്‍ പിന്‍വലിക്കേണ്ട അവസാന തീയതി.

ജയേഷിന്‍റെ നേതൃത്വത്തിലുള്ള ഔദ്യോഗിക പാനലിലെ ആര്‍ക്കും എതിരുണ്ടായില്ല. മറ്റു ഭാരവാഹികള്‍: പി.ചന്ദ്രശേഖരന്‍-പാലക്കാട് (വൈസ് പ്രസിഡന്‍റ്​), കെ.എം. അബ്ദുല്‍ റഹ്മാന്‍-കാസർകോട് (ട്രഷറര്‍).

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.