‘59679 റൺസ്, 175 സെഞ്ച്വറികൾ, ഒരു ഐ.പി.എൽ ട്രോഫി’; ഇതിഹാസങ്ങൾ കണ്ടുമുട്ടിയപ്പോൾ...!

ഐ.പി.എല്ലിൽ മുംബൈ ഇന്ത്യൻസും റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരും തമ്മിലുള്ള പോരാട്ടത്തിനു മുന്നോടിയായി വാങ്കഡെ സ്റ്റേഡിയം ഗ്രൗണ്ടിൽ രണ്ട് ഇതിഹാസങ്ങൾ തമ്മിൽ കണ്ടുമുട്ടി. സചിൻ തെണ്ടുൽക്കറും വിരാട് കോഹ്ലിയും. മുംബൈയുടെ മെന്‍ററാണ് സചിൻ.

ഇതിന്‍റെ വിഡിയോ ഐ.പി.എല്ലിന്‍റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ പങ്കുവെക്കുകയും ചെയ്തിരുന്നു. ‘ആകർഷകമായ മത്സരത്തിന് മുന്നോടിയായി ഒരു ഐതിഹാസിക കൂടിക്കാഴ്ച’ എന്ന കാപ്ഷനൊപ്പമാണ് സചിനും കോഹ്ലിയും തമ്മിൽ സംസാരിക്കുന്നതിന്‍റെ വിഡിയോ പോസ്റ്റ് ചെയ്തത്. വിഡിയോക്കു താഴെ നിരവധി പേരാണ് രസകരമായി പ്രതികരിച്ചിരിക്കുന്നത്. ഒരു ഫ്രെയിമിൽ 59679 റൺസ്, 175 സെഞ്ച്വറികൾ, ഒരു ഐ.പി.എൽ ട്രോഫി എന്നായിരുന്നു ഒരു ആരാധകന്‍റെ പ്രതികരണം. ഇരു താരങ്ങളുടെയും ക്രിക്കറ്റിലെ എല്ലാ ഫോർമാറ്റിലുമുള്ള റൺസും സെഞ്ച്വറിയും ചേർത്താണ് ആരാധകന്‍റെ പ്രതികരണം. ‘ഒരൊറ്റ ഫ്രെയിമിൽ 59679 റൺസ്, 175 സെഞ്ച്വറികൾ, ഒരു ദശലക്ഷം ഓർമകൾ’ എന്നാണ് വിഡിയോക്ക് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ ടീം കമന്‍റ് ചെയ്തത്.

‘ഒരു ഫ്രെയിമിൽ രണ്ടു ഇതിഹാസങ്ങൾ’, ‘ഈ ഗെയിമിന്‍റെ ഏറ്റവും മികച്ചത്’, ‘ഇരുദൈവങ്ങളെയും ഒരുമിച്ചു കാണാനായത് നല്ലകാര്യം...’ ഇങ്ങനെ പോകുന്നു പ്രതികരണങ്ങൾ. ആഴ്ചകൾക്ക് മുമ്പാണ് സചിൻ തന്‍റെ 50ാം പിറന്നാൾ ആഘോഷിച്ചത്. സീസണിൽ കോഹ്ലി മികച്ച ഫോമിലാണ്. 10 മത്സരങ്ങളിൽനിന്നായി 419 റൺസാണ് താരം ഇതുവരെ നേടിയത്. ഇരു ടീമുകൾക്കും മത്സരം നിർണായകമാണ്. തോൽവി പ്ലേ ഓഫ് സാധ്യതക്ക് മങ്ങലേൽപിക്കും.

Tags:    
News Summary - Best Twitter Reactions To Legendary Meet Up Of Gods

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.