''ഇന്ത്യയെ രക്ഷിക്കാൻ ദ്രാവിഡിനെ ഉടൻ ആസ്​ട്രേലിയയിലേക്ക്​ അയക്കൂ''

ടെസ്റ്റ്​ ചരിത്രത്തിലെ തങ്ങളുടെ ഏറ്റവും കുറഞ്ഞ സ്​കോർ കുറിച്ച്​ പ്രതിരോധത്തിലായ ഇന്ത്യൻ ടീമിനെ രക്ഷിക്കാൻ വൻമതിൽ രാഹുൽ ദ്രാവിഡിനെ ഉടൻ ആസ്​ട്രേലിയയിലേക്കയക്കണമെന്ന്​ മുൻ ഇന്ത്യൻ താരം ദിലീപ്​ വെങ്​സാർക്കർ. ആദ്യ ടെസ്റ്റിന്​ ശേഷം വിരാട്​ കോഹ്​ലി മടങ്ങുന്നതോടെ സമ്മർദത്തിലാകുന്ന ഇന്ത്യക്ക്​ ദ്രാവിഡിന്‍റെ അനുഭവസമ്പത്തും കോച്ചിങ്​ പാടവവും തുണയാകുമെന്ന്​ വെങ്​സാർക്കർ പറഞ്ഞു.

''ബി.സി.സി.ഐ ഉടൻതന്നെ ദ്രാവിഡിനെ ആസ്​ട്രേലിയയിലേക്ക്​ അയക്കണം. ഇത്തരം സാഹചര്യങ്ങളിൽ എങ്ങനെ കളിക്കണമെന്ന്​ ഉപദേശിക്കാൻ ​ദ്രാവിഡ​ിനേക്കാൾ മികച്ച മറ്റൊരാളില്ല. അദ്ദേഹത്തിന്‍റെ സാന്നിധ്യം നെറ്റ്​സിൽ ഇന്ത്യക്ക്​ ഉത്തേജനമാകും''

''രണ്ടാഴ്ച ക്വാറന്‍റീനിൽ ഇരിക്കേണ്ടി വന്നാലും ജനുവരി 7ന്​ സിഡ്​നിയിൽ നടക്കുന്ന മൂന്നാംടെസ്റ്റിന്​ മുമ്പ്​ ദ്രാവിഡിന്​ ടീമിനെ സഹായിക്കാനാകും'' -വെങ്​സാർക്കർ അഭിപ്രായപ്പെട്ടു.

ആസ്​ട്രേലിയയുമായുള്ള ആദ്യടെസ്റ്റിൽ അഡലെയ്​ഡിൽ ഇന്ത്യ വെറും 36 റൺസിന്​ പുറത്തായിരുന്നു. രണ്ടാമിന്നിങ്​സിൽ ഒരാൾക്ക്​ പോലും രണ്ടക്കം കടക്കാനാതിരുന്ന മത്സരത്തിൽ ഓസീസ്​ ഇന്ത്യയെ എട്ട്​ വിക്കറ്റിന്​ തകർത്തിരുന്നു. വിരാട്​ കോഹ്​ലി മടങ്ങുന്നതിന്‍റെ ക്ഷീണത്തിന്​ പുറമേ മുഹമ്മദ്​ ഷമിക്ക്​ പരിക്കേറ്റതും ഇന്ത്യക്ക്​ കനത്ത തിരിച്ചടിയായിട്ടുണ്ട്​.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 02:12 GMT