‘കോഹ്‌ലിയെ കാണണം... ഫലസ്തീനെ പിന്തുണക്കുന്നു’; സുരക്ഷ ലംഘിച്ച് ഫീൽഡിൽ ഇറങ്ങിയ ഓസീസ് ആരാധകൻ കസ്റ്റഡിയിൽ

അഹമ്മദാബാദ്: ലോകകപ്പ് ക്രിക്കറ്റ് ഫൈനലിനിടെ സുരക്ഷ ലംഘിച്ച് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലിയെ ആലിംഗനം ചെയ്ത ആസ്‌ട്രേലിയൻ ആരാധകൻ കസ്റ്റഡിയിൽ. ആസ്‌ട്രേലിയൻ പൗരനായ ജോൺ ആണ് പിടിയിലായത്. ഗുജറാത്ത് പൊലീസ് കസ്റ്റഡിയിലെടുത്ത ആരാധകനെ ചന്ദേഖേദ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടു പോയി.


ഫൈനൽ മത്സരം നടക്കുന്നതിനിടെ സുരക്ഷ ലംഘിച്ച് ആരാധകൻ ഫീൽഡിൽ ഇറങ്ങുകയായിരുന്നു. 'എന്‍റെ പേര് ജോൺ... ഞാൻ ആസ്ട്രേലിയയിൽ നിന്നാണ്... വിരാട് കോഹ്‌ലിയെ കാണണം... ഞാൻ ഫലസ്തീനെ പിന്തുണക്കുന്നു...'- യുവാവ് വിളിച്ചു പറഞ്ഞു.

ഇന്ത്യ-ആസ്ട്രേലിയ ഫൈനൽ മത്സരം നടക്കുന്ന നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ വലിയ സുരക്ഷാ വീഴ്ചയാണ് സംഭവിച്ചത്. ഇന്ത്യൻ ഇന്നിങ്സിന്‍റെ പതിനാലാം ഓവറിലാണ് ഫലസ്തീനെ പിന്തുണക്കുന്ന ക്രിക്കറ്റ് ആരാധകൻ ഫീൽഡിൽ ഇറങ്ങി കോഹ്‌ലിയെ കെട്ടിപിടിച്ചത്.

ഫ്രീ ഫലസ്തീൻ എന്ന് എഴുതിയ ടീഷർട്ടും ഫലസ്തീൻ പതാകയുടെ നിറമുള്ള മാസ്കും ധരിച്ചാണ് ഫലസ്തീനെ പിന്തുണക്കുന്ന ആൾ ഫീൽഡിൽ ഇറങ്ങിയത്. ഉടൻ തന്നെ സുരക്ഷാ ഉദ്യോഗസ്ഥർ ഇയാളെ ഫീൽഡിൽ നിന്ന് നീക്കം ചെയ്തു.

Tags:    
News Summary - Australian spectator who breached security to meet Virat Kohli detained

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.