Posted On
date_range Updated On
date_range ക്രിക്കറ്റിൽ ഇന്ന് സെമി; ഇന്ത്യ Vs ബംഗ്ലാദേശ്
ഏഷ്യൻ ഗെയിംസ് പുരുഷ ക്രിക്കറ്റിൽ കന്നി സ്വർണം തേടിയിറങ്ങുന്ന ഇന്ത്യക്ക് വെള്ളിയാഴ്ച സെമി ഫൈനൽ. ട്വന്റി 20 മത്സരത്തിൽ ബംഗ്ലാദേശാണ് എതിരാളികൾ. നേരിട്ട് ക്വാർട്ടർ ഫൈനലിലെത്തിയ ഇന്ത്യ നേപ്പാളിനെ തോൽപിച്ചാണ് അവസാന നാലിൽ പ്രവേശിച്ചത്.
ഏകദിന ക്രിക്കറ്റ് ലോകകപ്പ് നടക്കുന്നതിനാൽ ഋതുരാജ് ഗെയ്ക് വാദ് നയിക്കുന്ന യുവനിരയാണ് കളിക്കുന്നത്. രണ്ടാം സെമിയിൽ ഇന്ന് അഫ്ഗാനിസ്താനെ പാകിസ്താനും നേരിടും. അഫ്ഗാൻ തോൽക്കുന്ന പക്ഷം ഇന്ത്യ-പാക് ഫൈനൽ നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.