ചന്ദർപോളും തഗെനരേയ്നും
അച്ഛനെയും മകനെയും വീഴ്ത്തി അശ്വിൻ
സോ: ഒന്നാം ടെസ്റ്റിൽ അപൂർവ റെക്കോഡ് സ്വന്തമാക്കി രവിചന്ദ്രൻ അശ്വിൻ. അന്താരാഷ്ട്ര ക്രിക്കറ്റിൽ പിതാവിന്റെയും മകന്റെയും വിക്കറ്റ് വീഴ്ത്തിയ ആദ്യ ഇന്ത്യൻ ബൗളറായി. 2011ലും 2013ലുമാണ് വെസ്റ്റിൻഡീസിന്റെ വിഖ്യാത ബാറ്റർ ശിവനാരായൺ ചന്ദർപോളിനെ നാല് തവണ പുറത്താക്കിയിട്ടുണ്ട് അശ്വിൻ. ഇന്നലെ ചന്ദർപോളിന്റെ മകനും വിൻഡീസ് ഓപണറുമായ തഗെനരേയ്ൻ ചന്ദർപോളിനെ ബൗൾഡാക്കിയാണ് അപൂർവ നേട്ടത്തിന് ഉടമയായത്. ആഗോളാടിസ്ഥാനത്തിൽ ഈ പട്ടികയിലെ നാലാമത്തെ ബൗളറാണ് അശ്വിൻ.
അപൂർവ നേട്ടം സ്വന്തമാക്കിയവർ
ഇയാൻ ബോതം : (ഇംഗ്ലണ്ട്)
ലാൻസ് കെയ്ൻസ് & ക്രിസ് കെയ്ൻസ് (ന്യൂസിലൻഡ്)
വസീം അക്രം: (പാകിസ്താൻ)-
ലാൻസ് കെയ്ൻസ് & ക്രിസ് കെയ്ൻസ് (ന്യൂസിലൻഡ്)
മിച്ചൽ സ്റ്റാർക് (ആസ്ട്രേലിയ):
ശിവനാരായൺ ചന്ദർപോൾ & തഗെനരേയ്ൻ ചന്ദർപോൾ (വെസ്റ്റിൻഡീസ്)
സിമോൺ ഹാർമർ (ദക്ഷിണാഫ്രിക്ക):
ശിവനാരായൺ ചന്ദർപോൾ & തഗെനരേയ്ൻ ചന്ദർപോൾ
രവിചന്ദ്രൻ അശ്വിൻ (ഇന്ത്യ):
ശിവനാരായൺ ചന്ദർപോൾ & തഗെനരേയ്ൻ ചന്ദർപോൾ (വെസ്റ്റിൻഡീസ്)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.