ധോണി വരും സീസണുകളിലും ചെന്നൈ സൂപ്പർ കിങ്​സിനായി കളിക്കണമെന്ന്​ സ്റ്റാലിൻ

ചെന്നൈ: മുൻ ഇന്ത്യൻ നായകൻ മഹേന്ദ്ര സിങ്​ ധോണി വരും സീസണുകളിലും ചെന്നൈ സൂപ്പർ കിങ്​സിനായി കളിക്കണമെന്നാണ്​ തന്‍റെ ആഗ്രഹമെന്ന്​ തമിഴ്​നാട്​ മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ. ചെന്നൈ സൂപ്പർ കിങ്​സ്​ സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കു​​േമ്പാഴാണ്​ സ്റ്റാലിന്‍റെ പരാമർശം.

എൻ.ശ്രീനിവാസൻ എന്നെ വിളിച്ചത്​ മുഖ്യമന്ത്രിയെന്ന നിലയിലാണ്​. എന്നാൽ, താൻ ഇവിടെയെത്തിയത്​ ധോണിയുടെ ആരാധകനായാണ്​. തന്‍റെ പിതാവ്​ കരുണാനിധിയും ധോണിയുടെ ആരാധകനായിരുന്നുവെന്ന്​ സ്റ്റാലിൻ പറഞ്ഞു. ധോണി ഝാർഖണ്ഡിൽ നിന്നുള്ള ആളാണ്​​. എന്നാൽ, ഇവിടെ ഏറ്റവും സ്​നേഹിക്കപ്പെടുന്ന വ്യക്​തികളിലൊരാളാണ്​ ധോണിയെന്നും സ്റ്റാലിൻ പറഞ്ഞു.

മികച്ച ക്യാപ്​റ്റനാണ്​ ധോണി. ഐ.പി.എൽ കിരീടം നേടിയ ധോണിയേയും ടീമിനേയും അഭിനന്ദിക്കുന്നു. കൂടുതൽ സീസണുകളിൽ ധോണി സി.എസ്​.കെക്കായി കളിക്കണമെന്നാണ്​ തന്‍റെ ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ഐ.പി.എല്ലിൽ പുതിയ രണ്ട്​ ടീമുകൾ കൂടി വരുന്ന സാഹചര്യത്തിൽ ധോണി അടുത്ത സീസണിലും ചെന്നൈയിലുണ്ടാകുമോയെന്ന കാര്യത്തിൽ വ്യക്​തത വന്നിട്ടില്ല.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.