വാക്​സിനെടുത്ത്​ ന്യൂസിലൻഡ്​ ക്രിക്കറ്റ്​ ടീം

വെലിങ്​ടൺ: കോവിഡ്​ പ്രതിരോധ വാക്​സിൻ സ്വീകരിച്ച്​ ന്യൂസിലൻഡ്​ ക്രിക്കറ്റ്​ താരങ്ങൾ. ജൂണിൽ നടക്കുന്ന ടെസ്​റ്റ്​ പരമ്പരക്കും ലോകടെസ്​റ്റ്​ ചാമ്പ്യൻഷിപ്​ ഫൈനലിനും മുന്നോടിയായി ന്യൂസിലൻഡിലുള്ള മുഴുവൻ ടീം അംഗങ്ങൾക്കും കോവിഡ്​ വാക്​സി​‍െൻറ ആദ്യ ഡോസ്​ നൽകിയതായി ക്രിക്കറ്റ്​ ന്യൂസിലൻഡ്​ അറിയിച്ചു. രാജ്യത്തെ കായിക താരങ്ങൾക്ക്​ വാക്​സിൻ നൽകാനുള്ള സർക്കാർ തീരുമാനത്തിനു പിന്നാലെയാണ്​ ക്രിക്കറ്റ്​ താരങ്ങൾ ആദ്യ ഡോസ്​ സ്വീകരിച്ചത്​. ടോക്യോ ഒളിമ്പിക്​സിനുള്ള താരങ്ങൾക്കും ന്യൂസിലൻഡ്​ കുത്തിവെപ്പ്​ ആരംഭിച്ചുകഴിഞ്ഞു.

ലോകടെസ്​റ്റ്​ ചാമ്പ്യൻഷിപ്പിന്​ മുന്നോടിയായി ന്യൂസിലൻഡ്​ ജൂൺ ആദ്യവാരത്തിൽ ഇംഗ്ലണ്ടിനെതിരെ രണ്ട്​ ടെസ്​റ്റ്​ മത്സരങ്ങൾ കളിക്കും. ടീം അംഗങ്ങളിൽ നിലവിൽ നാട്ടിലുള്ളവർക്കാണ്​​ വാക്​സിൻ നൽകിയത്​. ഐ.പി.എല്ലിനായി ഇന്ത്യയിലുള്ള കെയ്​ൻ വില്യംസൺ, മിച്ചൽ സാൻറ്​നർ, ട്രെൻഡ്​​ ബൗൾട്ട്​, കെയ്​ൽ ജാമിസൺ എന്നിവർക്ക്​ പിന്നീട്​ പ്രതിരോധ വാക്​സിൻ സ്വീകരിക്കാം.

Tags:    
News Summary - All New Zealand Cricketers Vaccinated Before England Tour

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 02:12 GMT