ക്രിക്കറ്റിൽ നിങ്ങൾക്ക് രണ്ടാമതൊരു അവസരം ലഭിച്ചു, എന്നാൽ അത് ഉപയോഗിക്കുന്നുണ്ടോ? കരുണിനെ വിമർശിച്ച് മുൻ താരം

ഡൽഹി ക്യാപിറ്റൽസിന്‍റെ ഇന്ത്യൻ താരം കരുൺ നായരിന് ഉപദേശവുമായി മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര. ഈ വർഷത്തെ ഐ.പി.എല്ലിൽ ലഭിച്ച മികച്ച അവസരം കരുണിന് പൂർണമായും മുതലാക്കാൻ സാധിക്കുന്നില്ലെന്നാണ് ചോപ്ര ചൂണ്ടിക്കാട്ടുന്നത്. മുംബൈക്കെതിരെ ഇറങ്ങിയ ആദ്യ മത്സരത്തിൽ 89 റൺസ് നേടിയ കരുണിന് പക്ഷെ അടുത്ത മത്സരങ്ങളിൽ കാര്യമായ പ്രകടനങ്ങളൊന്നും പുറത്തെടുക്കാൻ സാധിച്ചില്ല.

കഴിഞ്ഞ ദിവസം കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ നടന്ന മത്സരത്തിൽ 205 റൺസ് പിന്തുടർന്ന ഡൽഹി ക്യാപിറ്റൽസ് 14 റൺസിന് തോറ്റിരുന്നു. മത്സരത്തിൽ 13 പന്തിൽ നിന്നും 15 റൺസ് മാത്രം നേടി കരുൺ നായർ മടങ്ങിയിരുന്നു.

'ഡെൽഹിക്ക് തുടക്കം നല്ലതായിരുന്നില്ല. ഫാഫ് ഡു പ്ലെസിസിനു വേണ്ടി കെ.കെ.ആർ അനുകുൽ റോയിയെ കളിപ്പിച്ചു. ഫാഫിനെ കുടുക്കാൻ സാധിച്ചില്ലെങ്കിലും അഭിഷേക് പോറലിനെ പുറത്താക്കാൻ അവർക്ക് സാധിച്ചു. വൈഭവ് അറോറയാണ് കരുൺ നായരെ പുറത്താക്കിയത്, ഞാൻ ഒരു ചോദ്യം ചോദിക്കട്ടെ ക്രിക്കറ്റ് നിങ്ങൾക്ക് രണ്ടാമതൊരു അവസരം തന്നു, പക്ഷേ നിങ്ങൾ അത് പരമാവധി പ്രയോജനപ്പെടുത്തുന്നുണ്ടോ എന്ന് സ്വയം ചോദിക്കുക," ചോപ്ര പറഞ്ഞു.

'നിങ്ങൾ ഒരു നല്ല ഇന്നിംഗ്സ് കളിച്ചു, ഒന്നോ രണ്ടോ നല്ല റൺ ഔട്ടുകൾ ഉണ്ടാക്കി, നിങ്ങൾ മുന്നോട്ട് പോകുന്ന ചില സൂചനകൾ നൽകി , പക്ഷേ വലിയ ഇന്നിങ്സുകൾ വരുന്നില്ല, നിങ്ങൾ ടോപ് ഓർഡറിലാണ് ബാറ്റ് ചെയ്യുന്നത്. മൂന്നാ സ്ഥാനത്ത് ബാറ്റ് ചെയ്യാൻ നിങ്ങൾക്ക് അവസരം ലഭിക്കുന്നുണ്ട്, അത് പരമാവധി ഉപയോഗിക്കാൻ ശ്രമിക്കുക. പിന്നെ രാഹുലിന്റെ റൺ ഔട്ട്. അതായിരുന്നു കളി മാറ്റിമറിച്ച നിമിഷം എന്ന് ഞാൻ കരുതുന്നു. ഫാഫും സ്റ്റബ്സും പുറത്തായപ്പോൾ, ഈ കളി അവസാനിച്ചുവെന്ന് എനിക്ക് മനസിലായി," ചോപ്ര നിരീക്ഷിച്ചു.

Tags:    
News Summary - akash chopra slams karun nair

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.