ഒരു സെഞ്ച്വറി, നാല് അർധസെഞ്ച്വറി; ഐ.പി.എല്ലിലെ ആദ്യ മത്സരങ്ങളിൽ സഞ്ജുവിന്റെ റണ്ണൊഴുക്ക്

ജെയ്പൂർ: ഐ.പി.എല്ലിൽ രാജസ്ഥാൻ റോയൽസിന്റെ ആദ്യ മത്സരത്തിൽ ലഖ്നോ സൂപ്പർ ജയന്റ്സിനെതിരെ തകർപ്പൻ അർധസെഞ്ച്വറിയുമായി ടീമിനെ ജയത്തിലേക്ക് നയിച്ച സഞ്ജു സാംസണിന് അപൂർവ നേട്ടം. കഴിഞ്ഞ അഞ്ച് സീസണിലും ആദ്യ മത്സരത്തിൽ അർധസെഞ്ച്വറി കടന്ന ബാറ്ററായാണ് മലയാളി താരം മാറിയത്.

ലഖ്നോക്കെതിരെ 52 പന്തിൽ പുറത്താകാതെ 82 റൺസെടുത്ത സഞ്ജു 2020ൽ ചെന്നൈ സൂപ്പർ കിങ്സിനെതിരെ 32 പന്തിൽ 74 റൺസടിച്ചാണ് തുടങ്ങിയത്. തൊട്ടടുത്ത സീസണിൽ സെഞ്ച്വറിയോടെ വരവറിയിച്ചു. പഞ്ചാബ് കിങ്സിനെതിരെ 63 പന്തിൽ അന്ന് അടിച്ചുകൂട്ടിയത് 119 റൺസാണ്. 2022ൽ സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ 27 പന്തിൽ 55 റൺസ് നേടിയപ്പോൾ 2023 സീസണിലെ ആദ്യ പോരിലും തനിയാവർത്തനമായിരുന്നു. ഹൈദരാബാദിനെതിരെ ഇത്തവണ 32 പന്തിൽ 55 റൺസാണ് സഞ്ജുവിന്റെ ബാറ്റിൽനിന്ന് പിറന്നത്.

ലഖ്നോക്കെതിരായ അർധസെഞ്ച്വറിയോടെ രാജസ്ഥാന് വേണ്ടി ഏറ്റവും കൂടുതൽ അമ്പതോ അതിലധികമോ റൺസ് നേടുന്ന താരങ്ങളുടെ പട്ടികയിലും സഞ്ജു ഇടംപിടിച്ചു. 23 തവണ 50 കടന്ന ജോസ് ബട്‍ലർ, അജിൻക്യ രഹാനെ എന്നിവർക്കൊപ്പമാണ് സഞ്ജുവിന്റെ പേരും ചേർക്കപ്പെട്ടത്. 

Tags:    
News Summary - A century, four fifties; Sanju's run flow in the first matches of the IPL

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.