404 നോട്ടൗട്ട്; അതിശയപ്രകടനവുമായി കർണാടക യുവതാരം

ശിവമൊഗ്ഗ: കൂച് ബിഹാർ ട്രോഫിയിൽ അതിശയിപ്പിക്കുന്ന ബാറ്റിങ് പ്രകടനവുമായി കർണാടക യുവതാരം. അണ്ടർ -19 ടൂർണമെന്റ് ഫൈനലിൽ മുംബൈക്കെതിരെ പ്രകർ ചതുർവേദിയാണ് പുറത്താകാതെ 404 റൺസ് അടിച്ചുകൂട്ടിയത്. 638 പന്തുകൾ നേരിട്ട് മൂന്ന് സിക്സും 46 ഫോറും സഹിതമായിരുന്നു അസാധാരണ ഇന്നിങ്സ്. ടൂർണമെന്റിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഒരു താരം ഫൈനലിൽ 400 റൺസ് കടക്കുന്നത്.

ടോസ് നേടിയ കർണാടക മുംബൈയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ആയുഷ് മാത്രെയുടെ സെഞ്ച്വറിയുടെ (145) ബലത്തിൽ ആദ്യ ഇന്നിങ്സിൽ മുംബൈ 380 റൺസാണ് നേടിയത്. കർണാടകക്കായി ഹാർദിക് രാജ് നാല് വിക്കറ്റ് വീഴ്ത്തിയപ്പോൾ ഇന്ത്യൻ പരിശീലകൻ രാഹുൽ ദ്രാവിഡിന്റെ മകൻ സമിത് ദ്രാവിഡ്, എൻ. സമർഥ് എന്നിവർ രണ്ട് ​വിക്കറ്റ് വീതം നേടി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ കർണാടക പ്രകർ ചതുർവേദിയുടെയും 169 റൺസ് നേടിയ ഹർഷിൽ ധർമാനിയുടെയും ഇന്നിങ്സുകളിലൂടെ എട്ട് വിക്കറ്റ് നഷ്ടത്തിൽ 890 റൺസെടുത്ത് ഡിക്ലയർ ചെയ്യുകയായിരുന്നു. 510 റൺസിന്റെ ആദ്യ ഇന്നിങ്സ് ലീഡിൽ കർണാടക ചാമ്പ്യന്മാരാകുകയും ചെയ്തു. 

Tags:    
News Summary - 404 not out; Karnataka young star with amazing performance

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.