Posted On
date_range Updated On
date_range ശ്രീലങ്കക്കെതിരായ ഒന്നാം ടെസ്റ്റ്; പാകിസ്താന് നാലു വിക്കറ്റ് ജയം
ഗാലേ: ശ്രീലങ്കക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ പാകിസ്താന് നാലു വിക്കറ്റ് ജയം. ആതിഥേയർ കുറിച്ച 131 റൺസ് ലക്ഷ്യം അഞ്ചാം നാൾ ആറു വിക്കറ്റ് നഷ്ടത്തിലാണ് പാക് ബാറ്റർമാർ മറികടന്നത്.
സ്കോർ: 312 & 279, പാകിസ്താൻ 461 & 133/6. ഒന്നാം ഇന്നിങ്സിൽ ഇരട്ട ശതകം നേടിയ പാകിസ്താൻ താരം സൗദ് ഷക്കീലാണ് പ്ലെയർ ഓഫ് ദ മാച്ച്. വ്യാഴാഴ്ച മൂന്നു വിക്കറ്റിന് 48 റൺസെന്ന നിലയിലാണ് സന്ദർശകർ ബാറ്റിങ് പുനരാരംഭിച്ചത്. ക്യാപ്റ്റൻ ബാബർ അഅ്സം (24) പുറത്താവുമ്പോൾ സ്കോർ 79.
സൗദ് ഷക്കീൽ (30) അഞ്ചാമനായും മടങ്ങി. ഈ സമയത്ത് ജയത്തിന് ഒമ്പതു റൺസ് മാത്രം അകലെയായിരുന്നു പാകിസ്താൻ. ഒാപണർ ഇമാമുൽ ഹഖ് (50) അർധശതകവുമായി പുറത്താകാതെ നിന്നു. രണ്ടു മത്സര പരമ്പരയിലെ അവസാന ടെസ്റ്റ് ജൂലൈ 24 മുതൽ കൊളംബോയിൽ നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.