സഞ്ജു ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച പോസ്റ്റ്
തിരുവനന്തപുരം: രാജ്യാന്തര ക്രിക്കറ്റിൽ അരങ്ങേറി പത്ത് വർഷം തികയുകയാണ് മലയാളികളുടെ സ്വന്തം സഞ്ജു സാംസൺ. 2015ൽ ട്വന്റി20 ക്രിക്കറ്റിലാണ് 20ാം വയസ്സില്‍ സിംബാബ്വെക്കെതിരെ സഞ്ജു ഇന്ത്യൻ ജഴ്സിയിൽ ആദ്യ രാജ്യാന്തര മത്സരം കളിച്ചത്. ഹരാരെയിൽ നടന്ന മത്സരത്തിൽ മധ്യനിരയിൽ ബാറ്റിങ്ങിനിറങ്ങിയ സഞ്ജു 24 പന്തിൽ 19 റൺസ് നേടി.
അരങ്ങേറ്റത്തിന്റെ പത്ത് വർഷങ്ങൾ പൂർത്തിയാകുമ്പോൾ സഞ്ജു ഇൻസ്റ്റഗ്രാമിൽ ഇങ്ങനെ കുറിച്ചു: ‘‘രാജ്യാന്തര ക്രിക്കറ്റിൽ ഞാൻ 10 വർഷം പൂർത്തിയാക്കുകയാണ്. ഈ അക്കങ്ങൾ മുഴുവൻ കഥയും നിങ്ങളോടു പറയുന്നില്ലായിരിക്കാം. അനുഗ്രഹീതമായ ഈ യാത്രയിലെ എല്ലാത്തിനെയും ഞാൻ ഇഷ്ടപ്പെടുന്നു. നന്ദിയുണ്ട്.’’ ആശംസയേകി ഭാര്യ ചാരുലതയും രംഗത്തെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.