Posted On
date_range Updated On
date_range ഉഗാണ്ടയിൽ ഇന്ത്യൻ പാരാ ബാഡ്മിന്റൺ ടീം താമസിച്ച ഹോട്ടലിനടുത്ത് ബോംബ് സ്ഫോടനം
ന്യൂഡൽഹി: ഉഗാണ്ടയിലെ ഇന്ത്യൻ പാരാ-ബാഡ്മിന്റൺ ടീം താമസിച്ച ഹോട്ടലിന് സമീപം ബോംബ് സ്ഫോടനം. ഉഗാണ്ട പാരാ-ബാഡ്മിന്റൺ ഇൻറർനാഷനൽ മത്സരത്തിനെത്തിയ ഇന്ത്യൻ ടീം സുരക്ഷിതരാണെന്ന് പാരാ ബാഡ്മിന്റൺ ഇന്ത്യ ട്വീറ്റ് ചെയ്തു.
ഇന്ത്യൻ ടീമിന്‍റെ താമസ സ്ഥലത്തിന് വെറും 100 മീറ്റർ അകലെ മാത്രമായിരുന്നു സ്ഫോടനം. ടോക്യോ പാരലിമ്പിക്സിൽ സ്വർണ മെഡൽ നേടിയ പ്രമോദ് ഭഗത്, മാനസി ജോഷി, മനോജ് സർക്കാർ എന്നിവരാണ് ടൂർണമെന്‍റിൽ പങ്കെടുക്കാനായി എത്തിയത്.
ടോക്യോ പാരലിമ്പിക്സിൽ പരിശീലകനായിരുന്ന ഗൗരവ് ഖന്നയും സംഘത്തോടൊപ്പമുണ്ട്. തങ്ങൾ സുരക്ഷിതരാണെന്നും ടൂർണമെന്‍റ് മുൻ നിശ്ചയപ്രകാരം തന്നെ നടക്കുഗെമന്നും ഭഗത് പി.ടി.ഐയോട് പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.