ഷൂ​ട്ടി​ങ്ങി​ൽ ഇ​ന്ത്യ​യു​ടെ സ്വ​ർ​ണ വ​ര​ൾ​ച്ച തു​ട​രു​ന്നു

ന​ഗോ​യ: ഏ​ഷ്യ​ൻ ഗെ​യിം​സി​ന്റെ മൂ​ന്നാം ദി​വ​സ​വും ഷൂ​ട്ടി​ങ്ങി​ൽ ഇ​ന്ത്യ​യു​ടെ സ്വ​ർ​ണ മെ​ഡ​ൽ വ​ര​ൾ​ച്ച അ​വ​സാ​നി​ച്ചി​ല്ല. വ​ലി​യ പ്ര​തീ​ക്ഷ​യു​ണ്ടാ​യി​രു​ന്ന 10 മീ​റ്റ​ർ എ​യ​ർ റൈ​ഫി​ൾ മി​ക്സ​ഡ് ടീം ​ഇ​ന​ത്തി​ൽ ഇ​ള​വേ​നി​ൽ വാ​ള​റി​വൻ - പാ​ർ​ഥ് രാ​കേ​ഷ് മാ​നെ സ​ഖ്യം നാ​ലാം സ്ഥാ​ന​ത്താ​ണ് ഫി​നി​ഷ് ചെ​യ്ത​ത്. ആ​ദ്യ ര​ണ്ട് ദി​വ​സ​ങ്ങ​ളി​ൽ ഇ​ന്ത്യ നേ​ടി​യ ആ​റി​ൽ അ​ഞ്ച് മെ​ഡ​ലു​ക​ളും ഷൂ​ട്ട​ർ​മാ​രു​ടെ വ​ക​യാ​യി​രു​ന്നെ​ങ്കി​ലും 2023നെ ​അ​പേ​ക്ഷി​ച്ച് പ്ര​ക​ട​നം താ​ഴോ​ട്ടാ​ണ്.

യോ​ഗ്യ​താ റൗ​ണ്ടി​ൽ 634.6 എ​ന്ന മി​ക​ച്ച സ്കോ​റോ​ടെ ര​ണ്ടാം സ്ഥാ​ന​ക്കാ​രാ​യാ​ണ് ഇ​ള​വേ​നി​ലും പാ​ർ​ഥും നാ​ല് ടീ​മു​ക​ൾ മാ​റ്റു​ര​ക്കു​ന്ന ഫൈ​ന​ൽ റൗ​ണ്ടി​ലേ​ക്ക് യോ​ഗ്യ​ത നേ​ടി​യ​ത്. ഒ​ടു​വി​ൽ 376.3 എ​ന്ന ആ​കെ സ്കോ​റോ​ടെ നാ​ലാം സ്ഥാ​ന​ക്കാ​രാ​യി ഇ​ന്ത്യ മെ​ഡ​ൽ പോ​രാ​ട്ട​ത്തി​ൽ നി​ന്ന് ആ​ദ്യം ത​ന്നെ എ​ലി​മി​നേ​റ്റ് ചെ​യ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു.

ഈ​യി​ന​ത്തി​ൽ ചൈ​ന ലോ​ക റെ​ക്കോ​ർ​ഡ് സ്കോ​റോ​ടെ (507.1) സ്വ​ർ​ണ​വും ദ​ക്ഷി​ണ കൊ​റി​യ വെ​ള്ളി​യും ആ​തി​ഥേ​യ​രാ​യ ജ​പ്പാ​ൻ വെ​ങ്ക​ല​വും നേ​ടി. ആ​ദ്യ ദി​നം ഇ​ര​ട്ട മെ​ഡ​ൽ സ്വ​ന്ത​മാ​ക്കി​യി​രു​ന്നു ഇ​ള​വേ​നി​ൽ.

2023 ഹാ​ങ്‌​ഷൂ ഏ​ഷ്യ​ൻ ഗെ​യിം​സി​ലെ പ്ര​ക​ട​ന​വു​മാ​യി താ​ര​ത​മ്യം ചെ​യ്യു​മ്പോ​ൾ ഇ​ന്ത്യ​ൻ ഷൂ​ട്ടി​ങ് ടീ​മി​ന് ഇ​ത്ത​വ​ണ പ്ര​തീ​ക്ഷി​ച്ച​ത്ര മി​ക​ച്ച തു​ട​ക്കം ല​ഭി​ച്ചി​ട്ടി​ല്ല. ക​ഴി​ഞ്ഞ ത​വ​ണ ആ​ദ്യ മൂ​ന്ന് ദി​വ​സ​ത്തി​നു​ള്ളി​ൽ ത​ന്നെ ഷൂ​ട്ടി​ങ്ങി​ൽ സ്വ​ർ​ണ വേ​ട്ട ആ​രം​ഭി​ച്ചി​രു​ന്നു. പു​രു​ഷ​ന്മാ​രു​ടെ 10 മീ​റ്റ​ർ എ​യ​ർ റൈ​ഫി​ൾ ടീം ​ഇ​ന​ത്തി​ലും വ​നി​ത​ക​ളു​ടെ 25 മീ​റ്റ​ർ പി​സ്റ്റ​ൾ ഇ​ന​ത്തി​ലും ജേ​താ​ക്ക​ളാ​യി. ടൂ​ർ​ണ​മെ​ന്റ് അ​വ​സാ​നി​ച്ച​പ്പോ​ൾ ഏ​ഴ് സ്വ​ർ​ണ​മ​ട​ക്കം ആ​കെ 22 മെ​ഡ​ലു​ക​ളാ​ണ് ഷൂ​ട്ടി​ങ് ടീം ​അ​ന്ന് നേ​ടി​യ​ത്. സെ​ഞ്ച്വ​റി ക​ട​ന്ന മെ​ഡ​ൽ​വേ​ട്ട​യി​ൽ ഏ​റ്റ​വും വ​ലി​യ സം​ഭാ​വ​ന​ക​ളി​ലൊ​ന്നും ഇ​വ​രു​ടെ വ​ക​യാ​യി​രു​ന്നു.

Tags:    
News Summary - Asian Games: India Finishes Fourth in 10m Air Rifle Mixed Team

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.