Posted On
date_range Updated On
date_range േക്ലാപ്പിെൻറ കരളുറപ്പ്
സമകാലിക ഫുട്ബാളിലെ രണ്ട് തന്ത്രശാലികളായ കോച്ചുമാരുടെ പോരിൽ യുർഗൻ േക്ലാപ്പ് തന്നെ ജേതാവ്. മാഞ്ചസ്റ്റർ സിറ്റി കോച്ച് പെപ് ഗ്വാർഡിയോളയുടെ ഇരട്ട കിരീടമോഹങ്ങളെ രണ്ടാം പാദത്തിലും തച്ചുടച്ച് യുർഗൻ േക്ലാപ്പിെൻറ ലിവർപൂൾ ചാമ്പ്യൻസ് ലീഗ് സെമിയിൽ ഇടംപിടിച്ചു. ആൻഫീൽഡിലെ ആദ്യ പാദത്തിൽ 3-0ത്തിന് ജയിച്ച ലിവർപൂൾ, സിറ്റിയുടെ തട്ടകത്തിൽ നടന്ന രണ്ടാം പാദത്തിൽ 2-1ന് ജയം ആവർത്തിച്ചു. ഇരു പാദങ്ങളിലുമായി 5-1െൻറ ഗംഭീര വിജയം.
രണ്ടാം മിനിറ്റിൽ ഗബ്രിയേൽ ജീസസിെൻറ ഗോളിലൂടെ സിറ്റി പ്രതീക്ഷയോടെ തുടങ്ങിയെങ്കിലും പിന്നീട് കണ്ടതെല്ലാം ദുഃസ്വപ്നം പോലെയായി. ഒന്നാം പകുതിയിൽ റഫറിയുടെ ഒാഫ്സൈഡ് വിളിയിൽ ഉറച്ച േഗാൾ നഷ്ടമായതിെൻറ പ്രതിഷേധം കോച്ച് ഗ്വാർഡിയോളയെ ഗാലറിയിലെത്തിച്ചതോടെ കളി പൂർണമായും ലിവർപൂളിെൻറ വഴിക്കായി.
ഇരുതലമൂർച്ചയുള്ള സിറ്റി ആക്രമണത്തെ ബോക്സിന് പുറത്തുനിന്നും പ്രതിരോധിച്ച ലിവർപൂൾ 56ാം മിനിറ്റിൽ മുഹമ്മദ് സലാഹിലൂടെ തിരിച്ചടിച്ചു. ഇതോടെ കളി കൈവിട്ടപോലെയായി സിറ്റിയുടെ ഭാവം. 77ാം മിനിറ്റിൽ ഫിർമീന്യോ കൂടി ലക്ഷ്യം കണ്ടതോടെ സിറ്റി വധം പൂർണം. 2008ന് ശേഷം ഇതാദ്യമായാണ് ലിവർപൂൾ സെമിയിൽ ഇടംപിടിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.